സഊദിയിലെ സി.ഐ.എ ആസ്ഥാനത്തിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം; പതിച്ചത് രണ്ട് ഡ്രോണുകള്‍ | Iran & US-Isreal Attack Live
റിയാദ്: യു.എസ് ചാരസംഘടനയായ സി.ഐ.എയുടെ സഊദി അറേബ്യയിലെ ആസ്ഥാനത്തിനു നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. സഊദി തലസ്ഥാനമായ റിയാദിലെ അമേരിക്കന്‍ എംബസി വളപ്പിനുള്ളിലെ സിഐഎ സ്റ്റേഷന് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്ചെയ്തു. ഇന്നലെ പുലര്‍ച്ചെ എംബസിക്ക് നേര്‍ക്ക് നടന്ന ആക്രമണത്തിനൊപ്പമാണ് അതിന്റെ കോംപൗണ്ടിനുള്ളിലെ സി.ഐ.എ കേന്ദ്രവും ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
റിയാദിലെ നയതന്ത്ര മേഖലയില്‍ സ്ഥിതി ചെയ്യുന്ന യു.എസ് കേന്ദ്രത്തിനു നേരെ രണ്ട് ഡ്രോണുകളാണ് പതിച്ചത്. ആക്രമണത്തില്‍ കോമ്പൗണ്ടില്‍ തീപിടുത്തമുണ്ടാവുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ആക്രമണ സമയത്ത് കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നതിനാല്‍ ആളപായം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. ആകെ ആറു ഡ്രോണുകളാണ് വന്നത്. അതില്‍ നാല് ഡ്രോണുകളെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു.
എംബസി ആക്രമണത്തോടും അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തോടും ഉടന്‍ പ്രതികരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിമുഴക്കി. ഞങ്ങളുടെ മറുപടി എന്താണെന്ന് നിങ്ങള്‍ ഉടന്‍ അറിയും- ട്രംപ് പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ ഈജിപ്ത് മുതല്‍ കിഴക്കോട്ടുള്ള എല്ലാ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്രയും വേഗം ഒഴിഞ്ഞുപോകാണമെന്ന് അമേരിക്കന്‍ പൗരന്മാര്ക്ക് വാഷിങ്ടണ്‍ നിര്‍ദ്ദേശം നല്കി.
ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇറാന് ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ദുബൈയിലെ യു.എസ് കോണ്‍സുലേറ്റിന് സമീപവും ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് തീപിടുത്തമുണ്ടായി. എന്നാല്‍ തീ ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കിയതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
അതേസമയം, ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവരികയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അവകാശപ്പെട്ടു. ഇതുവരെ 500ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000ത്തിലധികം ഡ്രോണുകളും ഇറാന് പ്രയോഗിച്ചിട്ടുണ്ടെങ്കിലും, അമേരിക്കയുടെ ശക്തമായ തിരിച്ചടിയില്‍ ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ക്കപ്പെട്ടത് അവരുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Summary: The US Embassy in Saudi Arabia was targeted by a suspected Iranian drone attack earlier this week, with reports indicating that the CIA station located within the mission was hit. Two drones struck the embassy compound in Riyadh, sparking a fire and prompting Washington to issue an urgent directive for American citizens to evacuate all West Asian nations from Egypt eastward.
US President Donald Trump confirmed that while the initial military projections for the conflict were four to five weeks, the United States is fully equipped for a prolonged engagement. He vowed to retaliate 'soon' for the strikes on diplomatic missions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
International
• 2 days agoവാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ
Cricket
• 2 days agoവാടകപ്പണം ഉടമയ്ക്ക് നൽകിയില്ല; തട്ടിപ്പ് നടത്തിയ പ്രവാസി വാച്ച്മാൻ പിടിയിൽ
Kuwait
• 2 days agoനേമത്ത് ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചു: സിപിഐ നേതാവ് വി.എസ്. സുലോചനനെ പുറത്താക്കി; ബിജെപി ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്
Kerala
• 2 days agoയുഎഇയിൽ ബാങ്കിംഗ് നിയമങ്ങൾ കർശനമാകുന്നു; കള്ളപ്പണം വെളുപ്പിക്കൽ തടയാൻ സെൻട്രൽ ബാങ്കിന്റെ പുതിയ നീക്കം
uae
• 2 days agoനിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കി
Kerala
• 2 days agoവിഴിഞ്ഞം കൊലപാതകം: വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; സുമന്റേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
crime
• 2 days agoതമിഴ്നാടിന് ഞാൻ ആരായാലും മണ്ഡലത്തിന് വെറും എംഎൽഎ'; മാസത്തിലൊരിക്കൽ എത്തുമെന്ന് വിജയ്, പരിഹസിച്ച് പ്രതിപക്ഷം
National
• 2 days agoനിങ്ങളുടെ സമ്പാദ്യം ഇവിടെ സുരക്ഷിതം; വമ്പൻ സ്രാവുകൾ യുഎഇയിലേക്ക് താവളം മാറ്റുന്നതിന് പിന്നിലെ കാരണമിത്
uae
• 2 days agoജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയെന്ന് പരാതി
Kerala
• 2 days agoസമൂഹ നന്മയ്ക്കായി 100 മില്യൺ ദിർഹം; എൻജിഒകളെ ശാക്തീകരിക്കാൻ യുഎഇയുടെ പുതിയ പദ്ധതി
uae
• 2 days agoപന്തീരാങ്കാവിലെ ടോൾ പിരിവ് ഉടൻ നിർത്തിവയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ
Kerala
• 2 days agoഅപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച യുവാവിന് ക്രൂരമർദനം; കാറിൽ നിന്ന് എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ
crime
• 2 days agoമധ്യേഷ്യയിലെ വ്യോമയാന മേഖലയിൽ പ്രതിസന്ധി; ഇന്ധനവിലയും യുദ്ധഭീഷണിയും വിമാനക്കമ്പനികൾക്ക് തിരിച്ചടിയാവുന്നു
uae
• 2 days agoതമിഴ് വിരുദ്ധ പരാമർശം: ആർസിബിക്കെതിരെ ബിസിസിഐയിൽ പരാതി നൽകി സിഎസ്കെ
Cricket
• 2 days agoചിൻമയ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി ഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് മന്ത്രി
Kerala
• 2 days agoകാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു; പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം
Kerala
• 2 days agoഫയർ ഫോഴ്സിന്റെ വഴി തടഞ്ഞ് കാറോട്ടം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, വാഹനം കസ്റ്റഡിയിൽ
Kerala
• 2 days ago'മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം': ലോക്സഭയിൽ അമിത് ഷാ - അഖിലേഷ് വാക്പോര്
മുസ്ലിം സ്ത്രീകൾക്കും ഒ.ബി.സി വിഭാഗങ്ങൾക്കും സംവരണത്തിനുള്ളിൽ പ്രത്യേക സംവരണം നൽകണമെന്ന അഖിലേഷിന്റെ ആവശ്യത്തെ അമിത് ഷാ ശക്തമായി എതിർത്തു...