ഹജ്ജ്: പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പിങ് തുടങ്ങി
കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്ന തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പിങ് നടപടികള്‍ തുടങ്ങി. കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലേക്ക് അയച്ച പാസ്‌പോര്‍ട്ടുകളിലാണ് വിസ പതിക്കുന്നത്. ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകരാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ളത്. ഇവരില്‍ പകുതിയിലേറെ പേരുടേയും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പിങ് നടപടികള്‍ പൂര്‍ത്തിയായി. ഈ മാസം 15നുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പാസ്‌പോര്‍ട്ടില്‍ വിസ പതിക്കുന്ന നടപടികള്‍ ആരംഭിച്ചതോടെ മുന്‍പ് ഹജ്ജ്, ഉംറ നിര്‍വഹിച്ചവരുടെ ലിസ്റ്റും തയാറാക്കുന്നുണ്ട്. ഇവര്‍ നിലവിലെ നിരക്കിനോടൊപ്പം വിസ ചാര്‍ജായി 2000 സജൗദി റിയാല്‍ (35,202 രൂപ) കൂടുതലായി അടക്കണം. സ്റ്റാമ്പിങ് പൂര്‍ത്തിയായവയില്‍ ഇത്തരക്കാരുടെ ലിസ്റ്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് അയച്ച് നല്‍കിയിട്ടുണ്ട്.
രണ്ടാം ഗഡു മെയ് 23നകമാണ് അടക്കേണ്ടത്. ഇതിനോടൊപ്പം തന്നെ അധിക തുക കൂടി നല്‍കേണ്ടി വരും. ഈ തുകകൂടി അടച്ചെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഹജ്ജിന് അനുമതി ലഭിക്കുകയുള്ളൂ.
ഗ്രീന്‍ വിഭാഗക്കാര്‍ക്ക് 2,56,350 രൂപയും അസീസിയയില്‍ 2,22,200 രൂപയുമാണ് മൊത്തം ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇതിന് പുറമെയാണ് 35,202 രൂപ അധികം നല്‍കേണ്ടത്. ഇതോടെ ഗ്രീന്‍കാറ്റഗറിയിലുള്ളവര്‍ 2,91,552 രൂപയും അസീസിയയില്‍ 2,57,402 രൂപയും അടക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."