തൂണേരിയില്‍ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ച പൊലിസ് നടപടിക്കെതിരേ സി.പി.എം
പാറക്കടവ്: തൂണേരിയില്‍ ഫ്ളക്സ് ബോര്‍ഡ് അടിച്ചുതകര്‍ത്ത പൊലിസ് നടപടിക്കെതിരേ സി.പി.എം പ്രതിഷേധം. ടൗണിലുള്ള സി.പി.എമ്മിന്റേയും ഡി.വൈ.എഫ്.ഐയുടേയും ബോര്‍ഡുകളും ഫ്ളക്സുകളും നാദാപുരം എസ്.ഐ കെ.പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘംനശിപ്പിച്ചതായാണ് പരാതി.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ തൂണേരിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. നെല്ല്യേരി ബാലന്, കനവത്ത് രവി, ടി.ജിനീഷ് സംസാരിച്ചു. തൂണേരി ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ച് മയക്ക് മരുന്നും മദ്യ വില്‍പ്പനയും നടക്കുന്നതായി സ്ത്രീകള്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നതായി നാദാപുരം പൊലിസ് അറിയിച്ചു.
ചുറ്റിലും പാര്‍ട്ടിയുടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നതിനാല്‍ അതിന്റെ പരിസരത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ സാധിക്കില്ല. പൊതുസ്ഥലത്തെ ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന നോട്ടീസ് നല്കാത്തതിനാല് ബോര്‍ഡുകള്‍ സമീപസ്ഥലത്തേക്ക് എടുത്തുമാറ്റുക മാത്രമാണ് ഉണ്ടായതെന്ന് പൊലിസ് പറഞ്ഞു. ഇവരെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. മുന്നറിയിപ്പില്ലാതെ എടുത്തുമാറ്റി നശിപ്പിച്ച പൊലിസ് നടപടി ശരിയല്ലെന്ന് സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് അംഗം വി.പി കുഞ്ഞികൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."