ആണവ കരാറുമായി മുന്നോട്ടുപോകുമെന്ന് ഇറാന്‍
തെഹ്‌റാന്‍: ആണവ കരാറില്‍ നിന്ന് യു.എസ് പിന്‍മാറിയെങ്കിലും കരാറുമായി മുന്നോട്ടുപോകുമെന്ന് ഇറാന്‍. മറ്റുകക്ഷികളുമായുള്ള സഹകരണത്തിലൂടെ കരാറിന്റെ ലക്ഷ്യം നേടാന്‍ സാധിക്കുമെങ്കില്‍ നിലവിലെ സാഹചര്യം തുടരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.
അന്താരാഷ്ട്ര കരാറിനോടുള്ള ഉത്തരവാദിത്വമാണ് യു.എസ് ഇല്ലാതാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ആഴ്ചകള്‍ക്കുള്ളില്‍ ചര്‍ച്ച നടത്താനായി വിദേശ കാര്യ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ മറ്റു രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ തങ്ങള്‍ക്ക് നേട്ടമുണ്ടാവുകയാണെങ്കില്‍ കരാറില്‍ തുടരുമെന്നും റൂഹാനി പറഞ്ഞു.
അതിനിടെ ട്രംപിന്റെ നിലപാടില്‍ രൂക്ഷ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖംനാഇ രംഗത്തെത്തി. ട്രംപ് തന്റെ നിലപാടില്‍ ദുഃഖിക്കേണ്ടിവരുമെന്നും യു.കെയെ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് പ്രഖ്യാപനത്തിനിടെ 10ഓളം കളവുകളാണ് ട്രംപ് പറഞ്ഞത്. ഇറാന്‍ ജനതയെയും ഭരണകൂടത്തെയും അദ്ദേഹം ഭീഷണപ്പെടുത്തുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ നേതൃത്വങ്ങള്‍ക്ക് ട്രംപ് ഒരു കത്ത് എഴുതിയിരുന്നു. ഈ കത്ത് എല്ലാവര്‍ക്കും ലഭ്യമാവും. അറബ് രാജ്യങ്ങള്‍ ഐക്യത്തോടെയിരിക്കണമെന്നും നിങ്ങള്‍ താന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും, എന്നാല്‍ ഏഴ് ട്രില്യന്‍ കോടി നിങ്ങള്‍ക്ക് നല്‍കുമെന്നും ട്രംപ് കത്തിലൂടെ പറയുന്നു.
എന്നാല്‍ ഇറാഖിലും സിറിയയിലും ആധിപത്യം നേടാനായി പണം ചെലവഴിച്ചിട്ടും യു.എസ് പരാജയപ്പെട്ടുവെന്നും ഖംനാഇ പറഞ്ഞു.
അതിന്നിടെ ആണവകരാറില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ യു.എസ് പതാകയും ആണവ കരാറിന്റെ രേഖകങ്ങളും പാര്‍ലമെന്റില്‍ കത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."