കുടിയൊഴിപ്പിക്കപ്പെട്ടവര്‍ കിയാല്‍ ഓഫിസ് ഉപരോധിച്ചു
മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങള്‍ മട്ടന്നൂരിലെ കിയാല്‍ ഓഫിസ് ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് നൂറോളം ഉദ്യോഗാര്‍ഥികള്‍ കുടുംബത്തിലെ ഒരാള്‍ക്ക് വിമാനത്താവളത്തില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സംഘടിച്ചെത്തിയത്. കുടിയൊഴിഞ്ഞ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കിയാലിന്റെ നേതൃത്വത്തിലുള്ള ഒരു കമ്പനി കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഇന്റര്‍വ്യൂ നടത്തിയെങ്കിലും കരാര്‍ അടിസ്ഥനത്തിലാണ് നിയമനം നടത്തുന്നതെന്ന് പറഞ്ഞതോടെ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വിവിധ കക്ഷി നേതാക്കളായ പി പുരുഷോത്തമന്, അന്‍സാരി തില്ലങ്കേരി, റിജില്‍ മാക്കുറ്റി, രാജന് പതുക്കുടി, കെ.പി രമേശന് തുടങ്ങിയവരെത്തി കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. 23ന് കിയാല്‍ എം.ഡി വി തുളസിദാസിന്റെ നേതൃത്വത്തില്‍ യോഗം ചേരാമെന്ന ധാരണയില്‍ ഉപരോധം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."