എം.സി.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റില്‍
തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി വാദ്ഗാനം ചെയ്ത് ആറു ലക്ഷം രൂപ തട്ടിയെന്ന കേസിലെ മുഖ്യപ്രതിയെ തലശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു. കതിരൂര്‍ പുല്യോട് സ്വദേശി ശ്രീജിത്തി(52)നെയാണ് തലശ്ശേരി ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കാന്‍സര്‍ സെന്ററിലെ ചില ജീവനക്കാര്‍ക്കും പങ്കുള്ളതായി അന്വേഷണത്തില്‍ വ്യക്തമായാതായി പൊലിസ് പറഞ്ഞു.
എരഞ്ഞോളി ഉഷസില്‍ ഉദയകുമാരി, മകള്‍ സിജിഷ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എം.സി.സിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം തരപ്പെടുത്തി തരാമെന്നു പറഞ്ഞ് 2016ലാണ് പ്രതി ആറു ലക്ഷം രൂപ പരാതിക്കാരില്‍ നിന്ന് വാങ്ങിയത്. ശ്രീജിത്തിന്റെ പുല്യോട്ടെ വീട്ടില്‍ തലശ്ശേരി എസ്.ഐ അനിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബ്ലാങ്ക് ചെക്കുകളും മുദ്രകടലാസുകളും മറ്റ് സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തുകയാണ്.
പരാതിക്കാരില്‍ നിന്ന് തട്ടിയെടുത്ത ആറ് ലക്ഷം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപ കാന്‍സര്‍ സെന്ററിലെ ഒരു ജീവനക്കാരന് പ്രതി നല്‍കിയാതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശ്രീജിത്ത് നേരത്തെ വിവിധ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവന്നിരുന്നു. ഇപ്പോള്‍ ന്യൂജനറേഷന്‍ ബാങ്കിലെ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയാണ്. ഇയാളുടെ പേരില്‍ നിരവധി ചെക്ക് കേസുകള്‍ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."