HOME
DETAILS
MAL
ബ്രാവോ മിഡ്ഡില്‍സക്‌സിനായി കളിക്കും
backup
May 09 2018 | 22:05 PM
ലണ്ടന്‍: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ ഇംഗ്ലീഷ് കൗണ്ടി ടീം മിഡ്ഡില്‍സക്‌സിനായി ടി20 പോരാട്ടത്തില്‍ കളിക്കും. ഈ വര്‍ഷം നടക്കുന്ന വിറ്റലിറ്റി ബ്ലാസ്റ്റ് പോരാട്ടത്തിലാണ് വിന്‍ഡീസ് താരം ടീമിനായി കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റിലെ ആദ്യ ആറ് മത്സരങ്ങളില്‍ ബ്രാവോ കളിക്കും. ജൂലൈ അഞ്ചിന് സറെയ്‌ക്കെതിരേയാണ് മിഡ്ഡില്‍സക്‌സിന്റെ ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടം. ഈ മത്സരത്തില്‍ ബ്രാവോ ടീമിനായി അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."