തൊഴില്‍ ദിനം: തൊഴിലുറപ്പ് തൊഴിലാളികളില്‍ ഭിന്നത
തളിപ്പറമ്പ്: കുറുമാത്തൂര്‍ പഞ്ചായത്തിലെ കൂനം വാര്‍ഡില്‍ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് മാത്രം തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ച് കുളം നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളെ തടഞ്ഞു.
തൊഴില്‍ നല്‍കുന്നതില്‍ വിവേചനം കാണിക്കുന്നതായും തങ്ങളുടെ സമീപ സ്ഥലങ്ങളിലെ ജോലികളില്‍ ഉള്‍പ്പെടുത്താതെ ദൂരെയുള്ള പന്നിയൂര്‍ ഫാമില്‍ ജോലി നല്‍കിയും അമിതമായി ജോലി ചെയ്യിച്ചും കഷ്ടപ്പെടുത്തുന്നതായി തൊഴിലാളികള്‍ ആരോപിച്ചു.
വിവരമറിഞ്ഞു കൂനത്തെത്തിയ കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്‍ ഇരു വിഭാഗം തൊഴിലാളികളുമായി സംസാരിച്ചു.
പ്രതിഷേധവുമായി രംഗത്തുവന്ന തൊഴിലാളികള്‍ മറുവിഭാഗത്തെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ ജോലിക്കു വന്നവര്‍ പിരിഞ്ഞുപോയി. എന്നാല്‍ കേരളത്തിനു തന്നെ മാതൃകയായി തൊഴിലുറപ്പു തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്ന കുറുമാത്തുര്‍ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളോട് യാതൊരു വിവേചനവും കൈകൊണ്ടിട്ടില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് അധികാരികള്‍.
വാര്‍ഡില്‍ തൊഴില്‍ ഇല്ലാത്ത അവസരത്തില്‍ സമീപ വാര്‍ഡിലെ ജോലികള്‍ ഏറ്റെടുക്കാന്‍ തൊഴിലാളികള്‍ ബാധ്യസ്ഥരാണെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇരുവിഭാഗം തൊഴിലാളികളെയും വിളിച്ചു ചേര്‍ത്ത് അടുത്ത ദിവസം തന്നെ വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."