വേനല്‍ കടുത്തു; വരണ്ടുണങ്ങി മലയോര മേഖല
ആലക്കോട്: വേനല്‍ കടുത്തതോടെ രൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ് മലയോര മേഖല. കാര്‍ഷിക മേഖലയെയും വരള്‍ച്ച സാരമായി ബാധിച്ചിരിക്കുകയാണ്.
പലയിടങ്ങളിലും കൃഷികള്‍ കരിഞ്ഞുണങ്ങിയതിനാല്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കൃഷിടങ്ങളില്‍ വെള്ളമെത്തിക്കാനും നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളമില്ലാതെ കഷ്ടപ്പെടുകയാണ് ഇവിടത്തുകാര്‍.
മുന്‍ കാലങ്ങളില്‍ വ്യത്യസ്തമായി രൂക്ഷമായ ചൂടാണ് മലയോര ഗ്രാമങ്ങളില്‍ ഇത്തവണ അനുഭവപ്പെടുന്നത്. പ്രദേശത്തെ പുഴകളും നീര്‍ച്ചാലുകളും വറ്റി വരണ്ടു കഴിഞ്ഞു. കാലവര്‍ഷമെത്താന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഏറെ ആശങ്കയിലാണ് കര്‍ഷകര്‍.
പല കൃഷിയിടങ്ങളും ഉണങ്ങി കരിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ നിസഹായതയിലാണ് ഇവിടുത്തെ കര്‍ഷകര്‍. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളില്‍ തീപിടിത്തം പതിവായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കാര്‍ഷികമേഖലയില്‍ ഉണ്ടാകുന്നത്. പുഴകളിലെ നീരൊഴുക്ക് കുറഞ്ഞതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് ജനം.
കണ്ണൂര്‍: മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നിലപാടുകള്‍ക്കെതിരേ ജീവനക്കാര്‍ വൈദ്യുതി ഭവനു മുന്നില്‍ ധര്‍ണ നടത്തി. ദീര്‍ഘകാല കരാറിലുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, രാഷ്ട്രീയ പകപോക്കലുകള്‍ മൂലം ലഭിക്കുന്ന ട്രാന്‍സ്ഫറുകള്‍ ഒഴിവാക്കുക, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക, സീനിയര്‍ അഡിഷനല്‍ തസ്തിക പിന്‍വലിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടത്തിയ ധര്‍ണ ഐ.എന്‍.ടിയു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ഇ.ഇ.സി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സി.പി.പി നമ്പ്യാര്‍ അധ്യക്ഷനായി. ഇ. അശോകന്‍, വി.വി ശശീന്ദ്രന്‍, ബേബി ആന്റണി, എ.എന്‍ രാജേഷ്, അജിത് കുമാര്‍, സുരേഷ് ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."