ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ പരസ്പര സഹകരണവും വിട്ടുവീഴ്ച്ചയും ഇല്ലാത്തതിന്റെ പേരില്‍ ഉണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങള്‍ കൂടി വരികയാണെന്ന് വനിതാ കമ്മിഷന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം തൈക്കാട് റെസ്റ്റ് ഹൗസില്‍ നടന്ന അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കമ്മിഷന്‍ അംഗങ്ങളായ ഇ.എം രാധ, അഡ്വ. എം.എസ് താര എന്നിവരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഭൂരിഭാഗം പെണ്‍കുട്ടികളും വിവാഹത്തോടെ വ്യക്തിത്വം പണയം വെച്ച് യോഗ്യതക്കനുസരിച്ച് നേടിയ ജോലി ഉപേക്ഷിക്കുകയാണ്. ഇതോടെ സാമ്പത്തികമായും അല്ലാതെയും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ കാരണം പെണ്‍കുട്ടികള്‍ പിന്നീട് ഭര്‍ത്തൃവീടുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന സാഹചര്യമുണ്ട്. വിവാഹജീവിതത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക്‌പോലും ആരും തയാറാവുന്നില്ല. ഇത്തരം പ്രവണത അപകടകരമാണ്. ശക്തമായ കുടുംബബന്ധങ്ങള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ കുടുംബ കോടതികളുടെ എണ്ണം വര്‍ധിക്കുകയാണ്. സ്വന്തമായി ജോലി ഉണ്ടാകുന്നതോടൊപ്പം പരസ്പര സഹകരണവും വിട്ടുവീഴ്ചാ മനോഭാവവും പുതിയ തലമുറയില്‍ ഉണ്ടാകണം. എന്നാല്‍ മാത്രമേ കുടുംബങ്ങള്‍ നിലനില്‍ക്കൂവെന്നും വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
സ്വന്തം ജീവിതം മെച്ചപ്പെടുത്താന്‍ സഹായകമായ ഒട്ടേറെ പദ്ധതികള്‍ നിലവിലുണ്ടായിട്ടും ഇിനെ കുറിച്ച് അറിയാത്ത ഒരു വലിയ വിഭാഗം സ്തീകള്‍ ഇന്നും ഉണ്ട്. ദിശാബോധമില്ലാതെ സ്വന്തം പ്രശ്‌നങ്ങളുടെ വൃത്തത്തിനകത്തേക്ക് സ്ത്രീകള്‍ ചുരുണ്ടുകൂടുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും ഇതിന് മാറ്റം വേണമെന്നും വനിതാ കമ്മീഷന്‍ അംഗം. അഡ്വ എം.എസ് താര പറഞ്ഞു.
എച്ച്.ഐ.വി ബാധിതരായ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം ജീവിക്കുന്ന പെണ്‍കുട്ടിക്ക് ഒറ്റപ്പെടലിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായതു സംബന്ധിച്ച പരാതിയും അദാലത്തില്‍ പരിഗണിച്ചു. പെണ്‍കുട്ടിയെ കൗണ്‍സലിങിന് അയക്കാന്‍ തീരുമാനിച്ചു. കുടുംബങ്ങളിലുണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഒട്ടേറെ പരാതികളും പരിഗണിച്ചു. ഇത്തരം കേസുകള്‍ കൂടുതലും കൗണ്‍സലിങിനായി മാറ്റി വെച്ചു. അദാലത്തില്‍ ആകെ 125 കേസുകള്‍ പരിഗണിച്ചു. 43 കേസുകള്‍ തീര്‍പ്പാക്കി. ആറെണ്ണം കൗണ്‍സിലിങിനായി മാറ്റിവെച്ചു. അഞ്ച് കേസുകളില്‍ പൊലിസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 71 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
വനിതാ കമ്മിഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ്, സബ് ഇന്‍സ്‌പെക്ടര്‍ രമ .എല്‍, അഭിഭാഷകരായ എസ്. കുമാരി, ശ്രീജ തുളസി, മിനി ഗിരീഷ്, കൗണ്‍സിലര്‍ പുഷ്പഭായ്, ജീവനക്കാരായ കെ.വി ഉഷ, എസ്.എസ് അഞ്ജു, മധുസൂദനന്‍ നായര്‍, വി.വി ഗോപകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."