നിര്‍മലിനീകരണം; രണ്ടാംഘട്ടത്തിന് തുടക്കം
പട്ടാമ്പി: പരുതൂരില്‍ നടപ്പിലാക്കുന്ന 'നിര്‍മലിനീകരണം പരുതൂര്‍ വഴി' പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം തുടക്കമായി. ഒന്നാംഘട്ടത്തില്‍ സമഗ്ര ബോധവത്കരണം നടത്തുകയും 30 ലോഡ് മാലിന്യം പഞ്ചായത്തില്‍നിന്ന് നീക്കംചെയ്തു. 16 വാര്‍ഡുകളില്‍ അയല്‍സഭകളും വാര്‍ഡ് സമിതികളും ചേരും. മെയ് 12, 13 തീയതികളില്‍ വീടുകളില്‍പ്പോയി ഹരിതസേനയുടെയും കുടുംബശ്രീ, ആശ പ്രവര്‍ത്തകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രചാരണവും നടക്കും.
തുണിസഞ്ചിയുടെ ഉപയോഗം ഫലപ്രദമാക്കാനുള്ള നടപടിയുമുണ്ടാകും. മഴക്കാലം വരുന്നതിനുമുമ്പുള്ള ശുചീകരണ പ്രവൃത്തിയും നടക്കും. മഴക്കാലപൂര്‍വ ശുചീകരണഭാഗമായി അഞ്ച് മുതല്‍ ഒമ്പതു വരെയുള്ള സ്‌കൂള്‍ക്കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കും. മൂന്ന് അധ്യാപകര്‍, ഒരു ആശ പ്രവര്‍ത്തക, ഒരു കുടുംബശ്രീ പ്രവര്‍ത്തക തുടങ്ങിയവര്‍ക്കായി 11നാണ് പരിശീലനം നടത്തുന്നത്. ഇവര്‍ സ്‌കൂള്‍ തുറന്ന ശേഷം കുട്ടികള്‍ക്ക് മാലിന്യസംസ്‌കരണത്തില്‍ ബോധവത്കരണം നടത്തും. 15, 16, 17, 20, 21 തീയതികളില്‍ വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പ്രവൃത്തി നടക്കും. 19ന് പൊതുശുചീകരണവുമുണ്ടാകും. ജാഗ്രതസമിതി 40 മുതല്‍ 50 വരെ വീടുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതസമിതികള്‍ പഞ്ചായത്തിലുണ്ടാക്കും. ഇവരാണ് പ്രദേശത്തെ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."