വിമാനത്താവളത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവം: യുവതിയെ റിമാന്‍ഡ് ചെയ്തു
മനാമ: ബഹ്റൈനിലെ വിമാനത്താവളത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയായ യുവതിയെ തിരിച്ച് ബഹ്റൈനിലെത്തിച്ചു റിമാന്റ് ചെയ്തു.
യുവതിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
യു.എ.ഇയില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്ത് ബഹ്റൈനിലെത്തിച്ചത്. 30 വയസുള്ള യുവതി ദിവസങ്ങള്‍ക്കു മുന്‍പാണ് വിമാനത്താവളത്തിന്റെ ബാത്ത്റൂമില്‍ പ്രസവിച്ച് കുട്ടിയുടെ മൃതദേഹം മറ്റൊരു ബാത്ത്റൂമിലെ കുപ്പതൊട്ടിയില്‍ തള്ളിയത്. കുട്ടി ചാപിള്ളയായിരുന്നോ അതോ പ്രസവശേഷം മരിച്ചതാണോ എന്ന കാര്യം വ്യക്തമല്ല.
സംഭവം ശ്രദ്ധയില്‍പെട്ട ശേഷം ബഹ്റൈന്‍ അധികൃതര്‍ അന്താരാഷ്ട്ര അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണിവരെ യു.എ.ഇ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ബഹ്റൈനിലെത്തിച്ച ഇവരെ കഴിഞ്ഞ ദിവസം പബ്ലിക് പ്രൊസിക്യൂഷന് ചോദ്യം ചെയ്യുകയും ഏഴുദിവസം കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവാവുകയും ചെയ്തു.
ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു.മാര്‍ച്ച് ആറിന് ഇന്തോനേഷ്യയിലേക്ക് പോകുംവഴിയാണ് കുട്ടിയുടെ മൃതദേഹം കുപ്പതൊട്ടിയില്‍ തള്ളിയത്. കുട്ടിയുടെ മൃതദേഹം സ്ത്രീ ബാത്ത്റൂമിലെ ബിന്നില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന് മേധാവി ആമിന ഈസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."