ദേശമംഗലത്ത് പൊള്ളലേറ്റ് യുവതി മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
ദേശമംഗലം : കൊണ്ടയൂര്‍ ആനക്കാട്ടുപറമ്പില്‍ സാജുവിന്റെ ഭാര്യ തിരുവനന്തപുരം നെടിയാന്‍ കോട് പറയന് വിള വീട്ടില്‍ റൂബിയുടെ മകള്‍ റിനി (24) ഭര്‍തൃവീട്ടില്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
തന്റെ മകളെ ഭര്‍ത്താവും വീട്ടുകാരും ശാരീരികമായി പീഡിപ്പിച്ച് കൊലപെടുത്തുകയായിരുന്നുവെന്ന റൂബിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. യുവതിയുടെ മൊഴി പൊലിസ് മാറ്റിയെന്ന റൂബിയുടെ പരാതിയും അന്വേഷണ വിധേയമാക്കും. റൂറല്‍ എസ്. പി. ജി. എച്ച്. യതീഷ് ചന്ദ്ര ഐപിഎസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്നലെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് . കഴിഞ്ഞ മാര്‍ച്ച് 18നായിരുന്നു റിനിയുടെ ദുരൂഹ മരണം.
സംഭവം അന്വേഷിച്ച ചെറുതുരുത്തി പൊലിസ് ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് ഭര്‍ത്താവ്, അമ്മ, സഹോദരി എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പൊലിസ് മൊഴിയില്‍ ഭര്‍തൃവീട്ടുകാരുടെ പീഢനം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ഇത് ശരിയല്ലെന്നും തന്റെ മകളെ ഭര്‍തൃവീട്ടുകാര്‍ കൊല്ലുകയായിരുന്നുവെന്നാണ് റൂബി വെളിപ്പെടുത്തുന്നത്. ആശുപത്രിയില്‍ വെച്ച് ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് റിനി പറഞ്ഞിരുന്നുവത്രെ. ഇത് റൂബി മൊബൈലില്‍ പകര്‍ത്തി വെയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പുതിയ വഴിതിരിവായിട്ടുള്ളത്.
സജുവില്‍ നിന്നും മാതാവില്‍ നിന്നും സഹോദരിയില്‍ നിന്നുമൊക്കെ ഡി വൈ എസ് പി മൊഴിയെടുത്തു. റൂബിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിയ്ക്കും അതിനിടെ താന്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയതാണെന്നന്ന് യുവതി തങ്ങളോട് പറഞ്ഞിരുന്നതായി ഡോക്ടര്‍മാര്‍ ക്രൈം ബ്രാഞ്ച് ഡിവൈസ് പിയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."