ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ്
ചെന്നൈ: ജയലളിതയുടെ മകനാണെന്ന് അവകാശവാദമുന്നയിച്ച് യുവാവ്. ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്ത്തിയാണ് താന്‍ ജയലളിതയുടെ മകനാണെന്നു പറഞ്ഞ് രംഗത്തുവന്നത്. ജയലളിതയെ ചിലര്‍ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് ഇയാള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
താന്‍ ജയലളിതയുടെ ഏക മകനാണെന്നും ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിലാണ് തന്നെ എടുത്തുവളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. 2016 സെപ്തംബര്‍ 14ന് പോയസ് ഗാര്‍ഡനിലെ വീട്ടില്‍ ജയലളിതയെ താന്‍ സന്ദര്‍ശിച്ചിരുന്നതായും ഇവരോടൊപ്പം നാലു ദിവസം അവിടെ താമസിച്ചിരുന്നതായും ഇയാള്‍ അവകാശപ്പെടുന്നു.
താന്‍ മകനാണെന്ന കാര്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ ജയലളിത തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജയലളിതയും ശശികലയും തമ്മില്‍ വാക്കേറ്റം നടക്കുകയും സെപ്തംബര്‍ 22 ന് ശശികല ജയലളിതയെ തള്ളി താഴെയിടുകയും ചെയ്തു.
പേടി മൂലമാണ് ഈ കാര്യങ്ങള്‍ താന്‍ മുന്‍പ് പുറത്ത് പറയാതിരുന്നത്. ജയലളിതയുടെ മുഴുവന്‍ സ്വത്തുക്കളുടേയും അവകാശി താനാണെന്നും ഇയാള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."