പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം
തിരുവനന്തപുരം: ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയർ സെക്കന്ററിയില്‍ 83. 75% ശതമാനമാണ് വിജയം.3,09,065 വിദ്യാര്‍ഥികളാണ് ഹയർ സെക്കന്ററിയില്‍ സംസ്ഥാനത്ത് ഈ വര്‍ഷം വിജയം നേടിയത്.
ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയ്ക്കും ഏറ്റവും കുറവ് പത്തനംതിട്ടയ്ക്കുമാണ്. 14735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ 180 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്.
www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in,www.results.kerala.gov.in, www.vhse.kerala.gov.in എന്നീ സൈറ്റുകളില്‍ നിന്നും ഫലമറിയാം.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 80.34 ശതമാനമാണ് വിജയം. പ്ലസ് വണ്‍ പരീക്ഷാ ഫലം മെയ് അവസാനമാണ് പ്രഖ്യാപിക്കുക.
Contents: kerala plus one result anounced 83.75 percent pass
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."