ഫാസിസ്റ്റ് ഭരണകൂടങ്ങളെ ജനം ചവറ്റുകൊട്ടയില്‍ വലിച്ചെറിയുന്ന കാലം വിദൂരമല്ല: കെ.എം ഷാജി
കുറ്റ്യാടി: നരേന്ദ്രമോദിയുടെയും പിണറായി വിജയന്റെയും ഫാസിസ്റ്റ് ഭരണങ്ങളെ ജനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വലിച്ചെറിയുന്ന കാലം വിദൂരമല്ലെന്ന് കെ.എം ഷാജി എം.എല്‍.എ.
ഹിന്ദു മതത്തിന്റെ പേരില്‍ സംഘ്പരിവാര്‍ കാണിച്ചുകൂട്ടുന്ന മനുഷ്യത്വ വിരുദ്ധ സമീപനങ്ങള്‍ക്ക് എതിരാണ് രാജ്യത്തെ മഹാഭൂരിപക്ഷം ഹിന്ദു സഹോദരങ്ങളും എന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയില്‍ സംഘ്പരിവാര്‍ ന്യൂനപക്ഷവും മതേതര വിശ്വാസികള്‍ ഭൂരിപക്ഷവുമാണ്.
ജനങ്ങളില്‍ അനാവശ്യമായ ഭയവും ആശങ്കയും നിറച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നവരെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാക്കുനി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി സി.കെ കുഞ്ഞമ്മദിന്റെ നാമധേയത്തില്‍ നിര്‍മിച്ച സി.കെ ഓഡിറ്റോറിയം ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.എ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി.
പി. അമ്മദ് മാസ്റ്റര്‍, കെ.സി മുജീബ് റഹ്മാന്‍, പി.എം അബൂബക്കര്‍ മാസ്റ്റര്‍, കെ.ടി അബ്ദുറഹ്മാന്‍, പുത്തൂര്‍ മുഹമ്മദലി, ഡോ. സമദ് പെരുവയല്‍, മുന്നൂല്‍ മമ്മുഹാജി, കുന്നോത്ത് അഹമ്മദ്ഹാജി, പി. സൂപ്പി മാസ്റ്റര്‍, സി.എം മൊയ്തീന്‍, അരിയാക്കി റസാഖ്, സി.കെ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."