ഇറാന് ആണവായുധം നിര്‍മിച്ചാല്‍ തങ്ങളും സ്വന്തമായി ആണവായുധം നിര്‍മിക്കും: സഊദി വിദേശകാര്യ മന്ത്രി
റിയാദ്: ഇറാന് ആണവായുധം നിര്‍മിക്കുകയാണെങ്കില്‍ സഊദിയും ആണവായുധ നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുമെന്ന് സഊദി. ഇരു രാജ്യങ്ങളുടെയും ഇടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്കിടെയാണ് സഊദിയുടെ പ്രതികരണം.
സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ സി എന്‍ എന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന് ആണവകാരില് നിന്നും അമേരിക്ക പിന്‍വാങ്ങിയാല്‍ തങ്ങള്‍ ആണവായുധ നിര്‍മ്മാണ രംഗത്തേക്ക് തിരിയുമെന്ന ഇറാന് പ്രസ്താവന ചോണ്ടിക്കാണിച്ചപ്പോഴാണ് സഊദി വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന് ആണവായുധ ശേഷി നേടിയാല്‍ സഊദിക്കും സ്വന്തമായി അത് ചെയ്യാന്‍ അധികം താമസം വേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഇറാന് ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം അമേരിക്കക്ക് അനുകൂലമായി ശക്തമായി നിലകൊള്ളുന്ന രാജ്യങ്ങളില്‍ പ്രമുഖ അറബ് രാജ്യമാണ് സഊദി അറേബ്യ.
യമനിലെ വിവിത ഭാഗങ്ങളില്‍ നിന്നും വിമത വിഭാഗമായ ഹൂതികള്‍ സഊദിക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഇറാന് നിര്‍മ്മിത ആയുധങ്ങളാണ്. ഐക്യരാഷ്ട്ര സഭയുടെ പരിഹാര മാര്‍ഗങ്ങളെ കൂടി അസ്ഥാനത്താക്കുന്നതാണ് ഇറാന്റെ പ്രവര്‍ത്തനങ്ങള്‍.
ഇറാന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള തങ്ങളുടെ യഥാര്‍ത്ഥ സമയമാണിത്, ഇറാനുമായി നേരിട്ടുള്ള നേരിട്ടുള്ള സൈനിക നടപടികള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ഇങ്ങനെയുള്ള ഇറാന്റെ പെരുമാറ്റം തുടരാനാവില്ല. ഇത് യുദ്ധ പ്രഖ്യാപനത്തിനു തുല്യമാണ്-ആദില്‍ ജുബൈര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."