പാതയോരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു
ഫറോക്ക്: പാതയോരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. മണ്ണൂര്‍ വടക്കുമ്പാട്ട് റോഡരികില്‍ നിര്‍ത്തിയിട്ട നാനോ കാറാണ് അഗ്നിക്കിരയായത്. വടക്കുമ്പാട്ട് കല്ലുവളപ്പില്‍ വത്സോഷിന്റെ കെ.എല്‍ 8. എ.ഡബ്ല്യു 2987 നമ്പര്‍ കാറിന് കഴിഞ്ഞദിവസം രാത്രി 11.30നാണ് തീപിടിച്ചത്. കാരണം അവ്യക്തമാണ്.വടക്കുമ്പാട് അയ്യപ്പക്ഷേത്രത്തിനു സമീപം ഡിസൈന്‍ വുഡ് ഇന്‍ഡസ്ട്രീസ് നടത്തുന്ന വത്സോഷ് തന്റെ സ്ഥാപനത്തിനു സമീപമാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. വലിയ ശബ്ദത്തോടെ കാര്‍ ആളിക്കത്തുന്നത് സമീപവാസികളാണ് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെയും കാറുടമയെയും വിവരമറിയിച്ച് തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ചുറ്റുവട്ടത്തെ താമസക്കാര്‍ സന്ദര്‍ഭോചിതമായി ഇടപെട്ടതിനാല്‍ തീപടര്‍ന്നു പിടിക്കുന്നത് ഒഴിവായി. മീഞ്ചന്തയില്‍നിന്നു അഗ്നിശമന സേനയെത്തുമ്പോഴേക്കും നാട്ടുകാര്‍ തീ അണച്ചിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഫറോക്ക് എസ്.ഐ എ. രമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലിസും സയന്റിഫിക് ഓഫിസര്‍ വി. വിനീതും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കാറുടമയുടെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാര്‍, മെമ്പര്‍ ഒ. ഭക്തവത്സലന്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."