അനധികൃത നിര്‍മാണം: നഗരത്തില്‍ പരിശോധന തുടരുന്നു
കോഴിക്കോട്: നഗരപരിധിയില്‍ കെട്ടിടനിര്മാണങ്ങള്ക്കിടെ അപകടം തുടര്‍ച്ചയായ സാഹചര്യത്തില്‍ കോര്പറേഷന് അധികൃതര്‍ പരിശോധന ശക്തമാക്കി. ഇന്നലെ നിര്‍മാണം നടക്കുന്ന 12 സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തി. തൊണ്ടയാട് ബൈപ്പാസ്, കുതിരവട്ടം ടി.പി ശങ്കരന് റോഡ്, എം.എല്‍.എ റോഡ്, പുതിയറ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
ഗുരുതരമായ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയില്ലെന്നാണ് ലഭിക്കുന്ന സൂചന. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം.എസ് ദിലീപ്, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ സുനേകുമാരി, വി. രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജിയോളജി വകുപ്പ് അനുമതി നല്കിയതിലുംകൂടുതല് മണ്ണ് നീക്കം ചെയ്യുന്നുണ്ടോയെന്ന കാര്യവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. തൊഴില്‍വകുപ്പിന്റെ നേതൃത്വത്തിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."