മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി
മാവേലിക്കര: ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. മുന്‍ മാളികപുറം മേല്‍ശന്തി ചെറുതലമഠം ബ്രഹ്മശ്രീ കേശവന്‍ നമ്പൂതിരി കൊടിയേറ്റിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ഇന്ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, 5.30ന് സാംസ്‌കാരിക സമ്മേളനം, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാഘവന് സ്വീകരണം. 6.30ന് ദീപാരാധന, ദീപകാഴ്ച, 7ന് സംഗീത സദസ്, 9.30ന് കാഥാ പ്രസംഗം. 16ന് വൈകിട്ട് 5ന് കാഴ്ച ശ്രീബലി, വൈകിട്ട് 5.30ന് മതപ്രഭാഷണം, 7.30ന് സംഗീത സദസ്, രാത്രി 9.30ന് സിനി വിഷ്വല്‍ മ്യൂസിക് ഡ്രാമ. 17ന് വൈകിട്ട് 5.30ന് മത പ്രഭാഷണം, 7ന് പുല്ലാംകുഴല്‍ കച്ചേരി, 9.30ന് ജുഗല്‍ബന്ദി. 18ന് രാവിലെ 10ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 5.30ന് കാഴ്ചശ്രീബലി, 7ന് ചാക്യാര്‍കൂത്ത്, 8.15ന് സേവ, 19ന് വൈകിട്ട് 4.30ന് നൃത്തം, 7.30ന് സേവ, 8.30ന് അഞ്ചാംപുറപ്പാട്, ഗരുഢ വാഹനം എഴുന്നള്ളത്ത്, രാത്രി 11ന് ഗാനമേള, 20ന് രാവിലെ 10.30ന് ഓട്ടന്‍തുള്ളല്‍, 11.30ന് ഉത്സവബലി ദര്‍ശനം, 6ന് കേളി, 7.15ന് സേവ, 8.45ന് ശാസ്ത്രീയ നൃത്തങ്ങള്‍, 10ന് പുറപ്പാട് തുടര്‍ന്ന് മേജര്‍സെറ്റ് കഥകളി 21ന് രാവിലെ 10.30ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 5ന് കാഴ്ചശ്രീബലി, കുളത്തില്‍വേല, തിരുമുമ്പില്‍ വേല, 7.15ന് സേവ, 9ന് ശ്രീഭൂതബലിവിളക്ക്, 9.30 മുതല്‍ പുറപ്പാട്, തുടര്‍ന്ന് കഥകളി രുഗ്മാംഗദചരിതം, പ്രഹ്‌ളാദ ചരിതം. 22ന് രാവിലെ 10.30ന് ശീതങ്കന്‍തുള്ളല്‍, വൈകിട്ട് 5ന് കാഴ്ചശ്രീബലി, കുളത്തില്‍ വേല, തിരുമുമ്പില്‍ വേല, 8ന് സേവ, 10ന് സംവിധായകനും, ഗായകനുമായ രാജസേനന്‍ നയിക്കുന്ന മ്യൂസിക് ബാന്‍ഡ്, 23ന് വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, കുളത്തില്‍ വേല, തിരുമുമ്പില്‍ വേല, 8ന് സേവ, 11മുതല്‍ പള്ളിവേട്ട വരവ്, തുരുമുമ്പില്‍ വേല24ന് രാവിലെ 8ന് ഭാഗവത പാരായണം, രാവിലെ 9.30 മുതല്‍ ആറാട്ട് എഴുന്നെള്ളിപ്പ്, വൈകിട്ട് 4ന് കൊടിയിറക്ക്, 4.30ന് നാദസ്വര കച്ചേരി, 8 മുതല്‍ സംഗീത സദസ്, രാത്രി 11ന് ആറാട്ട് വരവ്, 12 ന് ആറാട്ട് സദ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."