ചാരുംമൂട് സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ ശതാബ്ദിനിറവില്‍
ചാരുംമൂട്: ചാരുംമൂട് സെന്റ് മേരീസ് എല്‍.പി.സ്‌ക്കൂള്‍ ശതാബ്ദിനിറവില്‍.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി കര്‍മപദ്ധതി ഉദ്ഘാടനവും പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും ബാലോത്സവവും ഇന്ന് നടക്കും.
1918 ല്‍ സ്ഥാപിതമായ ഈ സ്‌കൂള്‍ പുനലൂര്‍ രൂപതയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.നൂറ് വര്‍ഷത്തിനു മുമ്പ് ചാരുംമൂട് പട്ടിണിപ്പാവങ്ങളും സാധാരണക്കാരും പാര്‍ത്തിരുന്ന ഒരു ഉള്‍നാടന്‍ പ്രദേശമായിരുന്നു.
ജന്മി, സമ്പന്നവര്‍ഗ്ഗത്തിനു മാത്രം വിദ്യാഭ്യാസം ചെയ്യാന്‍ അനുവാദവും കഴിവും ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് ഈ സ്‌ക്കൂള്‍ സ്ഥാപിച്ചത്.അതുകൊണ്ട് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ പതിനായിരത്തില്‍പ്പരം കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുവാന്‍ കഴിഞ്ഞു.
ഇപ്പോള്‍ നാല് ഡിവിഷനുകളിലായി 325 കുട്ടികളാണ് പഠിക്കുന്നത്. ഇന്ന് ഉച്ചക്ക് 2 ന് താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഗീത സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.റ്റി.എ.പ്രസിഡന്റ് എ.ജമാല്‍ ഖാന്‍ അധ്യക്ഷത വഹിക്കും.
പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നു മുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
സ്‌ക്കൂള്‍ മാനേജര്‍ ഡോ. ക്രിസ്റ്റി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.സ്‌ക്കോളര്‍ഷിപ്പ് - എന്‍ഡോവ്‌മെന്റ് വിതരണവും നടക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."