HOME
DETAILS
MAL
കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ്
backup
May 10 2018 | 10:05 AM
തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയായി നിജപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഇതിന്റെ ഭാഗമായി കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
നിലവില്‍ 20 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. അവശ്യസാധനങ്ങളുടെ പട്ടികയില്‍ പെടുത്തിയാല്‍ ഉത്പാദകര്‍ക്ക് തോന്നുംപോലെ വില വര്‍ധിപ്പിക്കാന്‍ സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."