കൂളിമുട്ടം പോസ്റ്റോഫിസില്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു
മതിലകം: കൂളിമുട്ടം പോസ്റ്റോഫിസില്‍ തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു. പോസ്റ്റ്മാന് ഇല്ലാത്തതാണ് തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കാന്‍ കാരണം. രണ്ട് സ്ഥിരം ജീവനക്കാരും രണ്ട് താല്‍ക്കാലിക ജീവനക്കാരുമാണ് പോസ്റ്റോഫിസിലുള്ളത്. കഴിഞ്ഞ നവംബറിലാണ് പോസ്റ്റ്മാന് സ്ഥലം മാറി പോയത്.
ഇതിനു ശേഷം താല്‍ക്കാലിക ജീവനക്കാരന് വിതരണം ചെയ്തിരുന്നെങ്കിലും ഇയാളും അവധിയെടുത്തതിനാല്‍ ഒന്നര മാസമായി തപാല്‍ ഉരുപ്പടികള്‍ പോസ്റ്റോഫിസില്‍ തന്നെ കിടക്കുകയാണ്.
കത്തുകള്‍, ടെലഫോണ്‍ ബില്ല്, ബുക്ക് പോസ്റ്റ്, ബാങ്ക് അറിയിപ്പുകള് തുടങ്ങീ നിരവധി തപാലുകളാണ് കെട്ടികിടക്കുന്നത്. ഇതുമൂലം മതിലകം തീരദേശ മേഖലയിലെ ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. പലതവണ നാട്ടുകാരും പോസ്റ്റോഫിസ് ജീവനക്കാരും ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയായില്ല. പോസ്റ്റുമാന്റെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."