കോട്ടക്കലില്‍ ഭൂമി വീണ്ടും പിളര്‍ന്നു
കോട്ടക്കല്‍: ഭൂമി നെടുകെ പിളര്‍ന്നു, അതില്‍നിന്നു ആട്ടിന്‍ കുട്ടിയുടെ രക്ഷക്കായുള്ള തീരാരോധനം, അതോടൊപ്പം വിള്ളിച്ചയില് തകര്‍ച്ച നേരിടുന്ന ഒരു കുടുംബത്തിന്റെ വീട് ഒന്നും ചെയ്യാന്‍ കഴിയാതെ കൈമലര്‍ത്തുന്ന അധികൃതര്‍.
എടരിക്കോടിനടുത്ത് പെരുമണ്ണ ക്ലാരിയിലാണ് സംഭവം. 2011 ഏപ്രില്‍ 11ന് അര്‍ധ രാത്രി ഒരു ഭീകരമായ ശബ്ദത്തോടെ ഭൂമി വിണ്ടുകീറി അതോടൊപ്പം പെരുമണ്ണ ക്ലാരിയിലെ പരുത്തിക്കുന്നന്‍ കോമുഹാജിയുടെ മകന് സൈനുദ്ദീന്റെ ഇരുനില വീടും തകര്‍ന്നു. സമീപത്തെ വീട്ടുകാരനായ പൊട്ടച്ചോല റഹീമിന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ഇതറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍, ജിയോളജിക്കല്‍ വിഭാഗത്തിലുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
റവന്യൂ വിഭാഗം വീട് വിട്ട് മറ്റെവിടെയെങ്കിലും മാറി താമസിക്കുവാന്‍ നിര്‍ദേശിച്ചു. സാമ്പത്തികമായി വളരെയധികം പ്രയാസപ്പെടുന്ന ഈ കുടുംബത്തിന് മാറി താമസിക്കുന്നതിന് യാതൊരു നിവൃത്തിയുമില്ലാതെ റഹീമിന്റെ ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബം പ്രയാസപ്പെടുകയാണ്. നല്ല ഇടിയും മഴയും വന്നാല്‍ എപ്പോഴാണ് ഞങ്ങളും ഭൂക്കടിയിലേക്ക് ആണ്ടു പോവുക എന്ന ഭയത്തിലാണ് ഈ കുടുംബം.
പ്രകൃതിക്ഷോഭത്തിന്റെ പട്ടികയില്‍ ഭൂമിയുടെ ചലനമാറ്റം ഉള്‍പ്പെടാത്തത് മൂലം അതു വഴി ലഭിക്കാവുന്ന ആശ്വാസവും ഇവര്‍ക്ക് ലഭിക്കില്ല. ഇതൊന്നും കൂടാതെ ദിവസങ്ങളായി ഈ പിളര്‍പ്പിന്റെ ഉള്ളിലേക്ക് വീണ ആട്ടിന്‍ കുട്ടിയുടെ രക്ഷക്കായുള്ള കരച്ചില് തുടങ്ങിയിട്ട് ദിവസങ്ങളായി ഫയര്‍ഫോഴ്സ് അധികൃതരെ സമീപിച്ചുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അവരും കൈയൊഴിഞ്ഞു.
ഇത് ഒരു മനുഷ്യനാണെങ്കില്‍ അല്ലെങ്കില്‍ നാളെ ഒരു മനുഷ്യന് ഇതിനകത്തേക്ക് വീണാല്‍ ആരുണ്ടാകും രക്ഷപ്പെടുത്താനെന്ന ചോദ്യമാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കുഴല്‍ കിണറുകള്‍ വ്യാപകമാകുന്നത് മൂലം ഭൂമിക്കുണ്ടാകുന്ന സ്ഥാനചലനമാറ്റമാണ് ഇതെന്ന് ജിയോളജിക്കല്‍ വകുപ്പ് ഈ പിളര്‍പ്പിനെ വിശേഷിപ്പിച്ചത്.
പക്ഷെ പലരും പലതും പറയുമ്പോഴും ഈ ആട്ടിന്‍ കുട്ടിയുടെ രോധനവും ഈ കുടുംബത്തിന്റെ അതിജീവനത്തിനായുള്ള കേണപേക്ഷയും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."