HOME
DETAILS
MAL
ജീവിത ശൈലി രോഗ നിര്‍ണയ ക്യാംപ് നടത്തി
backup
March 15 2017 | 19:03 PM
നെല്ലിയാമ്പതി: ജില്ലാ ആരോഗ്യവകുപ്പിന്റെയും, നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ 'തൊഴിലിടങ്ങളിലെ ആരോഗ്യം' എന്ന പരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതി ഗവ.ഓറഞ്ച് ഫാമിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ ജീവിത ശൈലിരോഗ നിര്‍ണയ ക്യാംപ് നടത്തി.
പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെ. സജു ഉദ്ഘാടനം ചെയ്തു. കെ. ശിവദാസന്‍ അധ്യക്ഷനായി. ജയപ്രസാദ്, പി.കെ. രവീന്ദ്രന്, കെ. ഷിബു, ബി.വൈ. സന്തോഷ്കുമാര്‍, ആര്. സന്തോഷ് രവി എന്നിവരുടെ നേതൃത്വത്തില്‍ പ്രമേഹ നിര്‍ണയ രക്ത പരിശോധനയും നടത്തി. ബിനോവ് സ്വാഗതവും ജെ. ആരോഗ്യം ജോയ്സണ്‍ നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."