HOME
DETAILS
MAL
നഗരസഭയുടെ 15ാം വാര്‍ഡില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം
backup
March 15 2017 | 19:03 PM
പട്ടാമ്പി: നഗരസഭയുടെ കിഴായൂര്‍ 15ാം വാര്‍ഡില്‍ പ്ലാസ്റ്റിക് രഹിത പദ്ധതി നടപ്പാക്കിയതിനെതിരേ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം. കഴിഞ്ഞദിവസം പട്ടാമ്പി താലൂക്ക് പരിധിയിലെ വാര്‍ഡില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വിരുദ്ധ സെമിനാര്‍ നടത്തിയിരുന്നു. അതിനാല്‍ പ്രദേശത്ത് പ്ലാസ്റ്റിക് രഹിതമാക്കണമെന്ന ഉദ്ദേശത്തോടെ പൊതുജനം രംഗത്ത് വരുകയും പൂര്‍ണപിന്തുണയും നല്കി. എന്നാല്‍ ഇതിനെതിരേ ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് വസ്തുക്കളടക്കടമുള്ള മാലിന്യങ്ങള്‍ പ്രദേശത്ത് നിക്ഷേപിച്ചാണ് സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടിയത്. സംഭവമറിഞ്ഞ് പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വിനിത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."