വിദേശമദ്യ വില്‍പന ശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കം ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്ത്
മണ്ണാര്‍ക്കാട്: തച്ചമ്പാറയിലെ വിദേശമദ്യ വില്‍പന ശാല ജനവാസ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കാനുളള നീക്കത്തിനെതിരേ സര്‍വകക്ഷി നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങി. മണ്ണാര്‍ക്കാട് - പാലക്കാട് ദേശീയ പാതയോരത്ത് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുമ്പില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാലയാണ് തച്ചമ്പാറ - മുതുകര്‍ശ്ശി റോഡിലെ സ്വകാര്യ വ്യക്തിയുടെ അടഞ്ഞുകിടക്കുന്ന റബര്‍ കമ്പനിയിലേക്ക് മാറ്റി സ്ഥാപിക്കാനുളള ശ്രമമാണ് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞത്. തച്ചമ്പാറയിലെ പുളിയലത്ത് വീട്ടില്‍ ഷാജിയുടെ അധീനതയിലുളള കെട്ടിടത്തിലേക്കാണ് നിലവില്‍ മദ്യശാല മാറ്റാന്‍ നീക്കമുണ്ടായിരുന്നത്. രണ്ടാഴ്ച മുമ്പ് അധികൃര്‍ തുടങ്ങിയ നീക്കം ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. കൂടാതെ നിര്‍ദിഷ്ഠ കെട്ടിടത്തിലേക്ക് പോവുന്ന വഴിയുടെ ഗെയ്റ്റ് പൂട്ടിട്ട് സര്‍വ്വ കക്ഷികളും കൊടികള്‍ നാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൊടികള്‍ നീക്കയതായി കണ്ടതോടെയാണ് പ്രത്യക്ഷ സമരവുമായി വൃദ്ധരും കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് എത്തിയത്. പന്തല്‍കെട്ടി നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലന്നും, പ്രദേശത്ത് എവിടെയും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും സമരക്കാര്‍ പറഞ്ഞു. സമരത്തിന് സര്‍വകക്ഷി സമരസമിതി ചെയര്‍മാന്‍ അഡ്വ. പി.സി മാണി, കണ്‍വീനര്‍ മാത്യു ജോസഫ് എന്നിവരാണ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."