സുരക്ഷിത ഭക്ഷണവുമായി കൃഷിവകുപ്പ്: കര്‍ഷകര്‍ക്ക് ഓണം പച്ചക്കറി വിപണിയില്‍ പങ്കാളിയാവാം
മലപ്പുറം: ഓണക്കാലത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സുരക്ഷിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും പദ്ധതി തയാറാക്കിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ഓണം സീസണിലേക്ക് പച്ചക്കറി കൃഷി ചെയ്യാന്‍ താത്പര്യമുള്ള കര്‍ഷകര്‍, ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും നാളിതു വരെ പച്ചക്കറികൃഷി വികസന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാത്ത കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും ഓണ്‍ലൈനായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ ്‌ലഴലമേയഹലാുാ@ഴാമശഹ.രീാ ഇ-മെയിലില്‍ 30 വരെ അപേക്ഷ സ്വീകരിക്കും. തുടര്‍നടപടികള്‍ക്കായി അപേക്ഷ കൃഷി ഓഫീസര്‍മാര്‍ക്ക് അയച്ചു കൊടുക്കും.
ജില്ലയില്‍ ഓണം പച്ചക്കറി വിപണി വഴി കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം- പച്ചക്കറികള്‍ക്ക് ന്യായമായ വില ഉറപ്പു വരുത്തുന്നതിനും കര്‍ഷകരില്‍ നിന്ന് ന്യായമായ വിലയ്ക്ക് സംഭരണം നടത്തി ഉപഭോക്താക്കള്‍ക്ക് ന്യായ വിലയില്‍ ലഭ്യമാക്കുന്നതിനുമായി കൃഷിഭവനുകള്‍, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്, വി.എഫ്.പി.സി.കെ, സംഘമൈത്രി, അഗ്രോ സര്‍വീസ് സെന്റര്‍, ആത്മ വിപണികള്‍, എക്കോഷോപ്പ്, എ ഗ്രേഡ് ക്ലസ്റ്റര്‍, ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനെസേഷന്‍ എന്നിവ മുഖേന 118 മാര്‍ക്കറ്റുകളും 10 പാതയോര വിപണികളും ഓണം സീസണില്‍ തുടങ്ങുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് സുരക്ഷിതമായ പച്ചക്കറികള്‍ വില്‍ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് സുരക്ഷിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."