പന്മന ഗ്രാമ പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു
ചവറ: കാര്‍ഷിക മൃഗസംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ദാരിദ്ര്യ ലഘൂകരണം എന്നിവയ്ക്ക് ഊന്നല്‍ നല്കി പന്മന ഗ്രാമ പഞ്ചായത്തില്‍ ബഡ്ജറ്റ് അവതരിപ്പിച്ചു. 30,31,01687 രൂപ വരവും 29, 22,57450 രൂപ ചിലവും 1,08,44237 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ജെ.അനില്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ 25 ലക്ഷം, മൃഗസംരക്ഷണത്തിന് 43 ലക്ഷം, കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ചെറുകിട വ്യവസായത്തിന് 5 ലക്ഷം, അടിസ്ഥാന സൗകര്യ വികസനത്തിന് 2 കോടി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഇടപ്പള്ളിക്കോട്ടയില്‍ 4 കോടി രൂപ ചിലവിട്ട് ആധുനിക ഷോപ്പിംഗ് ആര്‍ക്കേഡ് നിര്‍മിക്കും. പട്ടികജാതി വികസനത്തിന് 1 കോടി രൂപ, കുട്ടികളുടെ പാര്ക്കിന് 10 ലക്ഷം രൂപ, ഭവന നിര്‍മ്മാണത്തിന് 92 ലക്ഷം രൂപ, തൊഴിലുറപ്പ് പദ്ധതി 4 കോടി രൂപ, ക്യാന്‍സര്‍ തൈറോയിഡ് രോഗ നിര്‍മാണത്തിന് 8 ലക്ഷം രൂപ, സാമൂഹ്യക്ഷേമം 24 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്ക് കെ.എം.എം.എല്‍ നല്കുന്ന ആശ്വാസ സഹായ തുക വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശമുണ്ടായി.
പഞ്ചായത്ത് പ്രസിഡന്റ് ശാലിനി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കറുകത്തല ഇസ്മയില്‍, മിനി, ഹസീന, സെക്രട്ടറി അഷറഫ് ഖാന് എന്നിവര്‍ ചര്‍ച്ചക്ക് മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."