തൊഴില്മേളക്കെത്തിയത് ആയിരത്തിലധികം ഉദ്യോഗാര്‍ഥികള്‍
മലപ്പുറം: എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ മലപ്പുറം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നടത്തിയ തൊഴില്‍ മേളയിലെത്തിയത് ആയിരത്തിലധികം ഉദ്യോഗാര്‍ഥികള്‍. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഓഫിസ് സ്റ്റാഫ് മുതല്‍ സാങ്കേതിക പരിജ്ഞാനം ആവശ്യമായ തസ്തികകളിലേക്കാണ് നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടന്നത്. സ്വകാര്യ തൊഴില്ദാദാക്കളെയും തൊഴില്‍ അന്വേഷകരേയും ഒരേ കുടക്കീഴില് കൊണ്ടുവന്നായിരുന്നു തൊഴില്‍ മേള.
വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ തെരഞ്ഞെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്കും തങ്ങള്‍ക്ക് ആവശ്യമുള്ള ജീവനക്കാരെ തെരഞ്ഞെടുക്കാന്‍ സ്ഥാപനങ്ങള്‍ക്കും മേളയിലൂടെ സാധിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, ടെലികോം, ടെക്നിക്കല്‍, ഐ.ടി, ബാങ്കിങ്, ഇന്‍ഷൂറന്‍സ്്, സെയില്‍സ്, ഓഫിസ് ജോലികള്‍, ഓട്ടോമൊബൈല്‍സ്, ഫ്രന്റ് ഓഫീസ് സ്റ്റാഫ്, മാര്‍ക്കറ്റിങ് മാനേജര്‍മാര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ രാജേഷ്, എംപ്ലോയബിലിറ്റി സെന്റര്‍ സംസ്ഥാന പ്രൊമോട്ടര്‍ ഡോ. പി. അഹമ്മദ്, എംപ്ലോയബിലിറ്റി ജില്ലാ മേധാവി കെ. അബ്ദുല്‍ അസീസ്, എംപ്ലോയ്മെന്റ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."