ഗിന്നസിലേക്ക് ചുവടുവച്ച് കണ്ണൂരിലെ മൊഞ്ചത്തിമാര്‍
കണ്ണൂര്‍: ചിറക്കല്‍ രാജാവിന്റെയും അറക്കല്‍ ബീവിയുടെയും ചരിത്രം ഒപ്പനയിലൂടെ അവതരിപ്പിച്ച് സിറ്റി മൊഞ്ചത്തിമാര്‍ ഗിന്നസിലേക്ക്. എന്‍. അബ്ദുല്ല കള്‍ചറല്‍ ഫോറവും മര്‍ഹബ സംസ്‌കാരിക സമിതിയും ഫോക്‌ലോര്‍ അക്കാദമിയും നടത്തിയ സിറ്റി ഫെസ്റ്റിലാണു 1500 ഹൂറികള്‍ അണിനിരന്ന മെഗാ ഒപ്പന ഗിന്നസിലേക്കു കടന്നത്. ഒപ്പന ചായ്‌വ്, മുറുക്കം, ഇടമുറക്കം എന്നീ ക്രമത്തിലാണ് ഒപ്പന അവതരിപ്പിച്ചത്.
കണ്ണൂര്‍ ചരിത്രം ഉള്‍ക്കൊള്ളുന്ന രീതിയില്‍ ഒപ്പനഗാനം രചിച്ചതു മൊയ്തു വാണിമേലാണ്. കണ്ണൂര്‍ സിറ്റി, വളപട്ടണം, അഴീക്കോട്, ചിറക്കല്‍ പുഴാതി, കക്കാട് എന്നീ പ്രദശങ്ങളില്‍നിന്നുള്ളവരാണ് ചുവടുവച്ചത്. ചെറുവിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍വരെ ഒപ്പനയില്‍ പങ്കെടുത്തു. നാസര്‍ പറശിനിക്കടവാണ് പരിശീലകന്‍. ഒന്‍പതു സംഘങ്ങളായി 14 ദിവസം കൊണ്ടാണ് പരിശീലിനം പൂര്‍ത്തിയാക്കിയത്.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യയാണു ഒപ്പനയുടെ മണവാട്ടിയായി വേഷമിട്ടത്. അഞ്ചുദിവസം നീണ്ട സിറ്റിഫെസ്റ്റ് സമാപനം പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ശഹബാസ് അമന്റെ സംഗീതവിരുന്നും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."