സംസ്ഥാന പാത നവീകരണത്തിനായി സ്പീക്കറുടെ ഫണ്ട്
ചങ്ങരംകുളം: ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ കേരള നിയമസഭാ സ്പീക്കറും പൊന്നാനി മണ്ഡലം എം.എല്‍.എയുമായ പി.ശ്രീരാകൃഷ്ണന്‍ കൊണ്ടുവന്ന ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാത നവീകര പദ്ധതിയില്‍ സംസ്ഥാന പാതയിലെ അപകടങ്ങള്‍ കുറക്കാനുളള പദ്ധതികളും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ പ്രധാന അപകട മേഖലയായ പാവിട്ടപ്പുറം, വളയംകുളം, ചങ്ങരംകുളം, പന്താവൂര്‍, കാളാച്ചാല്‍, കാലടിത്തറ എന്നിവിടങ്ങളില്‍ സ്ഥിരം ഡിവൈഡറുകളും വേഗത്തടകളും മിനി ഹൈമാസ്‌ക് വിളക്കുകളും സ്ഥാപിക്കുകയാണെങ്കില്‍ ഒരു പരിധി വരെ വാഹനപകടങ്ങള്‍ തടയാന്‍ സാധിക്കും.
പാവിട്ടപ്പുറത്ത് നിലവില്‍ വേഗത്തടയോ തെരുവുവിളക്കോ ഇല്ല. ഇറക്കത്തോടൊപ്പമുളള വളവും വെളിച്ചക്കുറവും അമിത വേഗതയും പാവിട്ടപ്പുറത്ത് പലരുടേയും മരണങ്ങള്‍ക്ക് കാരണമായ വന്‍ അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബോര്‍ഡുകളും ഡ്രമ്മുകളും ഉപയോഗിച്ച് താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിച്ചെങ്കിലും അപകടങ്ങള്‍ക്ക് ഇതുവരെ കുറവു വന്നിട്ടില്ല.
കാലടിത്തറയിലും ഇതേ സ്ഥിതി തന്നെയാണ് ഉളളത്. പല സ്ഥലങ്ങളിലും നാട്ടുകാരും റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം പോലുളള സംഘടകളും സഹകരിച്ചാണ് ഇത്തരം താല്‍ക്കാലിക ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുളളത്.
പഞ്ചായത്തോ പൊതുമരാമത്തോ ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഫണ്ട് നല്‍കാത്ത സാഹചര്യത്തില്‍ നിര്‍ദിഷ്ട പാത നവീകരണ പദ്ധതിയില്‍ അപകടങ്ങള്‍ കുറക്കാനുളള നടപടികളും എടുക്കണമെന്നാണ് നാട്ടുകാരുടേയും ഹൈവേ ജാഗ്രതാ സമിതിയുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."