തിരുവാലിയില്‍ ആശ്രയ പദ്ധതി അവതാളത്തിലെന്ന് ആരോപണം
വണ്ടൂര്‍: കഴിഞ്ഞ യു.ഡി.എ.ഫ് ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കിയ ആശ്രയ തുടര്‍ സേവന പദ്ധതിയില്‍ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ലക്ഷങ്ങള്‍ തിരുവാലി പഞ്ചായത്ത് ഭരണ സമിതി ചെലവാക്കിയില്ലെന്ന് ആരോപണം. 2015 സെപ്റ്റംബര്‍ മാസത്തില്‍ അംഗീകരം ലഭിച്ച തുടര്‍സേവന പദ്ധതിയില്‍ പഞ്ചായത്തിലെ പാവപ്പെട്ട 41 കുടുംബങ്ങള്‍ക്ക്് നല്കുവാനുള്ള വീട്, വീട് റിപ്പയര്‍, ചികിത്സ, വസ്ത്രം, കുടിവെള്ളം, കക്കൂസ് എന്നിവക്കുള്ള ലക്ഷങ്ങളുടെ ഫണ്ടാണ് പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പ് കേടുകാരണം ഇനിയും വിനിയോഗിക്കാനാവാതെ കിടക്കുന്നതെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
ഇതിനെതിരേ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. യോഗം ബ്ലോക്ക് പ്രസിഡന്റ് ടി.പി ഗോപാലകൃഷ്ണന് ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് കെ.സുരേഷ് അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍മാരായ സി.കെ ജയദേവ്, എ.അന്ഫാഹ്, കെ. അലവിക്കുട്ടി, എം. രാജന്, വി.എ ഇബ്നുകദീര്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നജ്മല്‍ ബാബു, കെ. കേശവദാസ്, പി. മനോജ്, ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."