ജില്ലാ ആശുപത്രിയില്‍ കോസ്മെറ്റോളജി ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി: ത്വക് രോഗ ചികിത്സയിലെ ഏറ്റവും നൂതനമായ സങ്കേതങ്ങളുമായി ജില്ലാശുപത്രിയില്‍ കോസ്മെറ്റോളജി ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. സോറിയാസിസ്, വെള്ളപ്പാണ്ട്, മുഖത്തെ കറുത്തപാടുകള്‍, മുഖക്കുരു, അരിമ്പാറ, പാലുണ്ണി തുടങ്ങി വിവിധങ്ങളായ ത്വക് രോഗങ്ങള്‍ക്കുള്ള ചികിത്സ ഇനിമുതല്‍ ജില്ലാശുപത്രിയിലും ലഭ്യമാകും. ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക് പൂര്‍ത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ കെ. മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എ. ദേവകി, സൂപ്രണ്ട് ഡോ.വി ജിതേഷ്, ഡോ.അമല്ശ്യാം സംസാരിച്ചു. നേരത്തെ ജില്ലയില്‍ നിന്നുള്ള രോഗികള്‍ ത്വക്ക് രോഗങ്ങള്‍ക്ക് ആധുനിക രീതിയിലുള്ള ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ് ആശ്രയിച്ചിരുന്നത്. ജില്ലാ ആശുപത്രിയില്‍ ക്ലിനിക്ക് ആരംഭിച്ചതൊടെ നിരവധി നിര്‍ധനരായ രോഗികള്‍ക്കാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ഗുണകരമായി മാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."