HOME
DETAILS
MAL
സഞ്ചാരികളെ വലച്ച് കുറുവ ദ്വീപിലെ നിയന്ത്രണം
backup
March 15 2017 | 23:03 PM
പുല്‍പ്പള്ളി: ആയിരക്കണക്കിന് സഞ്ചാരികള്‍ നിത്യേനയെത്തുന്ന കുറുവ ദ്വീപില്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സഞ്ചാരികളെ വലയ്ക്കുന്നു. കുറുവദ്വീപിനോട് ചേര്‍ന്ന് പുഴയില്‍ ജലവിതാനം താഴുന്നുവെന്ന കാരണത്താലാണ് ദ്വീപില്‍ സഞ്ചാരികള്‍ക്കുള്ള സമയക്രമത്തില്‍ മാറ്റം വരുത്തിയത്.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30വരെയുണ്ടായിരുന്ന സമയക്രമമാണ് ഇപ്പോള്‍ ഉച്ചയ്ക്ക് ഒന്നുവരെയാക്കിയത്. സമയമാറ്റമറിയാതെ എത്തുന്ന സഞ്ചാരികള്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ കഴിയാതെ മടങ്ങേണ്ട അവസ്ഥയാണ്.
ദ്വീപിലെ സമയക്രമത്തിലെ നിയന്ത്രണം പഴയരീതിയിലാക്കണമെന്ന് വയനാട് യൂത്ത് സര്‍വിസ് ഓര്ഗനൈസേഷന് കമ്മിറ്റി ആവശ്യപ്പെട്ടു. മനോജ് കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."