സഊദിയില്‍ ബിനാമി ബിസിനസ് തടയാന്‍ ഇപെയ്‌മെന്റ് സംവിധാനത്തിന് ഒരുങ്ങുന്നു
ജിദ്ദ: സഊദിയില്‍ ബിനാമി ബിസിനസ് തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വൈകാതെ ഇപെയ്‌മെന്റ് നിര്‍ബന്ധമാക്കുമെന്ന് മോണിട്ടറി അതോറിറ്റി (സാമ) യിലെ പെയ്‌മെന്റ് സിസ്റ്റം ഡയറക്ടര്‍ ജനറല്‍ സിയാദ് അല്‍യൂസുഫ് വെളിപ്പെടുത്തി.
മൊബൈല്‍ പെയ്‌മെന്റ് സേവനവും കേന്ദ്ര ബാങ്കായ സാമ ആരംഭിക്കും. സ്വദേശത്തും വിദേശത്തും പര്‍ച്ചേസും പെയ്‌മെന്റും സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ മൊബൈല്‍ പെയ്‌മെന്റ് സേവനം വഴി വ്യക്തികള്‍ക്ക് സാധിക്കും.
മദ (പഴയ സ്പാന്‍), എക്‌സ്പ്രസ് മണി ട്രാന്‍സ്ഫര്‍ സേവനമായ സരീഅ്, ബില്‍ പെയ്‌മെന്റുകളെ ബാങ്കുകളുമായി ബന്ധിപ്പിക്കുന്ന സദാദ് എന്നീ മൂന്നു അടിസ്ഥാന പെയ്‌മെന്റ് സംവിധാനങ്ങളാണ് സഊദിയിലുള്ളത്.
മദ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസ് സേവനം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ആറു ബാങ്കുകള്‍ ഈ സേവനം നല്‍കുന്നുണ്ട്. വൈകാതെ മറ്റു ബാങ്കുകള്‍ക്കു കീഴിലെ ഉപയോക്താക്കള്‍ക്കും ഈ സേവനം ലഭിക്കും.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും സുരക്ഷിതമായ ബാങ്കിംഗ്, ധനസേവന സംവിധാനമാണ് സഊദിയിലുള്ളതെന്ന് സിയാദ് അല്‍ യൂസുഫ് പറഞ്ഞു. സമ്പൂര്‍ണ പെയ്‌മെന്റ് സംവിധാനമുള്ള മേഖലയിലെ ഏക രാജ്യമാണ് സൗദി അറേബ്യ. വിദേശ സംവിധാനങ്ങളെ ആശ്രയിക്കാതെ സ്വതന്ത്രമായി നിലനില്‍ക്കുന്നുവെന്നതാണ് സൗദി ബാങ്കിംഗ് സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത.
മേഖലയിലെ ചില രാജ്യങ്ങളിലുണ്ടായ ആഘാതത്തില്‍നിന്ന് സൗദി സമ്പദ്‌വ്യവസ്ഥയെയും ബാങ്കിംഗ് മേഖലയെയും ഇടപാടുകാരെയും സംരക്ഷിച്ചത് ഈ പ്രത്യേകതയാണ്. ബാങ്കിംഗ് സാങ്കേതിക സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സാമയും ബാങ്കുകളും ഭീമമായ തുക ചെലവഴിച്ചിട്ടുണ്ട്.
പോയന്റ് ഓഫ് സെയില്‍ ഉപകരണങ്ങളിലൂടെയുള്ള പെയ്‌മെന്റ് പൂര്‍ത്തിയാക്കുന്നതിനുള്ള സമയം രണ്ടു സെക്കന്റ് ആയി കുറഞ്ഞിട്ടുണ്ട്. 2010 ല്‍ പോയന്റ് ഓഫ് സെയില്‍ ഉപകരണങ്ങള്‍ വഴിയുള്ള പെയ്‌മെന്റ് പൂര്‍ത്തിയാകുന്നതിന് 30 സെക്കന്റ് എടുത്തിരുന്നു. പോയന്റ് ഓഫ് സെയില്‍ ഉപകരണങ്ങളുടെ എണ്ണം മൂന്നു ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
2017 ല്‍ ഈ ഉപകരണങ്ങള്‍ വഴി 70 കോടി ഇടപാടുകള്‍ നടത്തി. ആകെ 20,000 കോടി റിയാലിന്റെ പര്‍ച്ചേസുകളാണ് പോയന്റ് ഓഫ് സെയില്‍ ഉപകരണങ്ങള്‍ വഴി കഴിഞ്ഞ വര്‍ഷം ഉപയോക്താക്കള്‍ നടത്തിയതെന്നും സിയാദ് അല്‍യൂസുഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."