HOME
DETAILS
MAL
കാഞ്ഞിരത്തിനാല്‍ സമരം; ഭൂമി കണ്ടെത്താന്‍ നിര്‍ദേശം
backup
March 15 2017 | 23:03 PM
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ഇദ്ദേഹം കൈവശംവെച്ചിരുന്ന ഭൂമി ഏതെന്ന് കണ്ടെത്താന്‍ വയനാട് കലക്ടറെ ചുമതലപ്പെടുത്തിയതായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. യോഗത്തില്‍ എം.എല്‍.എക്ക് പുറമെ റവന്യു സെക്രട്ടറി പി. എച്ച് കുര്യന്‍, എ.പി.സി.സി.എഫ് പി.കെ കേശവന്‍, വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."