HOME
DETAILS
MAL
പൊലിസ് നടപടി ന്യായീകരിക്കാനാകാത്തത്
backup
March 15 2017 | 23:03 PM
മാനന്തവാടി: നിസാര കാരണങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ മൃഗീയമായി മര്‍ദിച്ച പൊലിസ് നടപടി ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്്ലിം ലീഗ് ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് എന്‍ നിസാര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി പി.കെ അസ്മത്ത്, ട്രഷറര്‍ കടവത്ത് മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു. പൊലിസ് നടപടി മനുഷ്യത്വരഹിതമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വൈകരുതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പൊലിസ് നടപടി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."