മിഗ്വല്‍ ഡയസ് ക്യൂബയെ മാറ്റിപ്പണിയുമോ?
ലോക ഭൂപടത്തില്‍ ഒരു ചെറിയ രാജ്യമാണ് ക്യൂബയെങ്കിലും ഒരു വലിയ രാജ്യത്തിന്റെ പ്രൗഢിയും ശ്രദ്ധയും ക്യൂബയ്ക്ക് എക്കാലവും ലഭിച്ചിട്ടുണ്ടണ്ട്. ആ രാജ്യത്തിന്റെ നിലപാടുകളുടെ പ്രത്യേകതയും അമേരിക്കന്‍ സാമ്രാജ്യത്വത്തോട് സന്ധി ചെയ്യാതെ രാജ്യത്തെ മുന്നോട്ടു നയിച്ചതുമാണ് അതിന് പ്രധാന കാരണം. പല പ്രതിസന്ധികളെയും അതുകൊണ്ടണ്ടുതന്നെ ആ രാജ്യത്തിനും ജനതയ്ക്കും അഭിമുഖീകരിക്കേണ്ടണ്ടിവന്നിട്ടുണ്ടണ്ട്. അമേരിക്ക തന്നെ പലപ്പോഴും ക്യൂബയെ ഏകാധിപതിയുടെ ഭരണകൂടമെന്ന് വിളിച്ചാക്ഷേപിച്ചിട്ടുണ്ടണ്ട്. അതിന് മുഖ്യകാരണം കാലങ്ങളായി തുടര്‍ന്നുവന്ന കുടുംബവാഴ്ചയുടെ പേരിലായിരുന്നു. നേതൃസ്ഥാനം മാറാത്ത ക്യൂബ ഒരിക്കല്‍ മാത്രമാണ് വഴിമാറിക്കൊടുത്തത്. അത് 2006-ലായിരുന്നു. ഫിഡല്‍ കാസ്‌ട്രോ രോഗബാധിതനായി കിടന്ന കാലത്ത് അദ്ദേഹത്തിന്റെ സഹോദരന്‍ റൗള്‍ കാസ്‌ട്രോ അധികാരസ്ഥാനത്തേക്ക് വരാന്‍ നിര്‍ബന്ധിക്കപ്പെടുകയാണുണ്ടണ്ടായത്.
റൗള്‍ കാസ്‌ട്രോ ഒരര്‍ഥത്തില്‍ മാറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. രണ്ടു തവണ പ്രസിഡന്റണ്ട് സ്ഥാനത്ത് ഇരിക്കേണ്ടണ്ടിവന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അത്രകണ്ടണ്ട് സുഖകരമായിരുന്നില്ല. 86-ാം വയസ്സില്‍ അധികാരമൊഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ടു റൗള്‍. ക്യൂബന്‍ വിപ്ലവം അവസാനിച്ചിട്ടില്ലെന്നും അത് അനുസ്യൂതമായ ഒരു തുടര്‍ച്ചയാണെന്നും പ്രഖ്യാപിച്ചു കൊണ്ടണ്ടാണ് ക്യൂബയുടെ പുതിയ പ്രസിഡന്റണ്ടായി മിഗ്വല്‍ ഡയസ് കനേല്‍ സര്‍മുഡോസ് നിയമിതനായിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 19-ന് തെരഞ്ഞെടുക്കപ്പെട്ട 65 അംഗ നാഷനല്‍ അസംബ്ലിയാണ് അദ്ദേഹത്തിന് ക്യൂബയുടെ ഭരണചക്രം തിരിക്കാന്‍ അധികാരം കൊടുത്തിരിക്കുന്നത്. ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തില്‍ ധാരാളമായി കറുത്തവര്‍ഗക്കാരുണ്ടണ്ട്. ചരിത്രത്തില്‍ ആദ്യമായി കറുത്തവംശജര്‍ക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞു എന്ന പ്രത്യേകതയും ഇപ്പോഴുണ്ടണ്ട്. പുതിയ വൈസ് പ്രസിഡന്റണ്ട് സല്‍പദോര്‍വാലസ് കറുത്തവംശക്കാരനാണ്.
സോഷ്യലിസ്റ്റ് ക്യൂബയ്ക്ക് അര നൂറ്റാണ്ടണ്ട് കാലത്തെ ചരിത്രമുണ്ടണ്ട്. പുതിയ ഭരണസമിതിയുടെ നിയമനത്തിനു ശേഷം കാസ്‌ട്രോ സഹോദരന്മാരുടെ ഭരണത്തിന് അന്ത്യംകുറിക്കുന്നു എന്ന പ്രത്യേകതയാണ് ലോകം ക്യൂബയിലേക്ക് ഉറ്റുനോക്കാന്‍ മുഖ്യകാരണം. പുതിയ ഭരണകൂടം ക്യൂബയെ വിപ്ലവത്തിന്റെ പാതയിലൂടെ നയിക്കുമെന്ന് നയപ്രഖ്യാപനവേളയില്‍ തറപ്പിച്ചു പറഞ്ഞിട്ടുണ്ടെണ്ടങ്കിലും ക്യൂബയെ എങ്ങനെയൊക്കെയാണ് അവര്‍ മാറ്റിപ്പണിയുക എന്നത് കൗതുകകരമാണ്. പാര്‍ട്ടിയും ഭരണകൂടവും ഒന്നുതന്നെയാകുമോ, അതോ രണ്ടണ്ടും രണ്ടണ്ടായിത്തന്നെ നിലനില്‍ക്കുമോ എന്നതൊരു വിഷയമാണ്. അമേരിക്കന്‍ പ്രസിഡന്റണ്ട് ട്രംപ് തന്നെ ക്യൂബയിലെ ഭരണമാറ്റത്തെ ഇതുവരേക്കും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ വിലയിരുത്തിയിട്ടില്ല. വരാന്‍പോകുന്ന സംഭവവികാസങ്ങളെ വീക്ഷിക്കുകയാവും അദ്ദേഹം ആദ്യം ചെയ്യുക.
പുതിയ പ്രസിഡന്റണ്ടിന്റെ മുന്നില്‍ കടമ്പകളേറെയാണ്. അമേരിക്കയെ കാസ്‌ട്രോ സഹോദരന്മാര്‍ വെറുത്ത സമീപനത്തെ അതേപടി തുടര്‍ന്നുപോവുക പുതിയ ആഗോളവല്‍ക്കരണത്തിന്റെ സാഹചര്യത്തില്‍ എളുപ്പമാവില്ല. മാത്രമല്ല, ക്യൂബയുടെ സാമ്പത്തിക സ്ഥിതി ദയനീയമാണ്. ഇരട്ടനാണയ രീതിയാണ് 1994 മുതല്‍ കാസ്‌ട്രോ അനുവര്‍ത്തിച്ചിരുന്നത്. അധികാരമൊഴിയുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് റൗള്‍ കാസ്‌ട്രോ പ്രഖ്യാപിച്ചത് നാണയങ്ങളുടെ ഏകോപനം വളരെ പെട്ടെന്ന് തന്നെ ഉണ്ടണ്ടാവുമെന്നായിരുന്നു.
എന്നാല്‍, അദ്ദേഹത്തിന്റെ കാലത്ത് അത് സംഭവിച്ചില്ല. ആ ഭാരം പുതിയ പ്രസിഡന്റണ്ടിന്റെ തലയില്‍ വച്ചുകൊണ്ടണ്ടാണ് അദ്ദേഹം കസേര വിട്ടത്. നാണയ ഏകോപനം പെട്ടെന്നുണ്ടണ്ടായാല്‍ അത് ക്യൂബയുടെ സാമ്പത്തിക നിലയെയും കച്ചവട താല്‍പര്യത്തെയും എങ്ങനെയൊക്കെ ബാധിക്കുമെന്ന് പറയാന്‍ പറ്റില്ല. ഈ പേടി പുതിയ പ്രസിഡന്റണ്ടിനുണ്ടണ്ട്. വിപ്ലവാനന്തരം ഐ.എം.എഫില്‍ നിന്നും ലോകബാങ്കില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ക്യൂബ എന്ന കാര്യവും ഓര്‍മിക്കേണ്ടണ്ടതുണ്ടണ്ട്. മിഗ്വസ് കനേല്‍ ബര്‍മുഡോസിന്റെ പ്രധാന ബാധ്യത ക്യൂബയുടെ തകര്‍ന്നുപോയ സാമ്പത്തിക നില ഭദ്രമാക്കേണ്ടണ്ടതുതന്നെ. അസംബ്ലിയില്‍ ഈ കാര്യത്തില്‍ അദ്ദേഹത്തിന് വലിയതോതില്‍ സമ്മര്‍ദമുണ്ടെണ്ടന്നാണ് കേള്‍വി.
സ്വകാര്യമേഖലയെ രാജ്യത്തേക്ക് ക്ഷണിച്ചും വൈദേശിക കുത്തകകള്‍ക്ക് നിക്ഷേപ സൗഹൃദമൊരുക്കിയും മാത്രമേ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. ക്യൂബയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം അത് വകവച്ചുകൊടുക്കുമെന്ന് വിശ്വസിക്കാന്‍ വയ്യ. ക്യൂബന്‍ ജനതയുടെ വികാരങ്ങളെ മാനിച്ചുകൊണ്ടേണ്ട അദ്ദേഹത്തിന് അല്‍പമെങ്കിലും മുന്നോട്ടു പോകാന്‍ കഴിയൂ.
അഭിപ്രായസ്വാതന്ത്ര്യത്തെ എന്നും കൂച്ചുവിലങ്ങിട്ട രാജ്യമാണ് ക്യൂബ. ഭരണകൂടത്തിനെതിരേയുള്ള ഏതൊരു നീക്കവും വാക്കുകൊണ്ടേണ്ടാ, പ്രവൃത്തികൊണ്ടേണ്ടാ ക്യൂബ അംഗീകരിച്ചിട്ടില്ല. ഇന്റര്‍നെറ്റിലൂടെയുള്ള ഭരണകൂട വിമര്‍ശനത്തിന് ക്യൂബയില്‍ വിലക്കാണ്. ഇതിനെ ചോദ്യംചെയ്തുകൊണ്ടണ്ട് ക്യൂബയില്‍ കാംപയിന്‍ ആരംഭിച്ചപ്പോള്‍ അതിനെ പിന്തുണച്ച ചരിത്രമുള്ള വ്യക്തിയാണ് പുതിയ പ്രസിഡന്റണ്ട്. ഒബാമയുടെ കാലത്ത് അദ്ദേഹം ക്യൂബയുമായി ഉണ്ടണ്ടാക്കിയ ചങ്ങാത്ത മനോഭാവം ഇപ്പോഴത്തെ പ്രസിഡണ്ടന്റ് ട്രംപില്‍ നിന്നു പ്രതീക്ഷിക്കേണ്ടണ്ടതില്ലെന്ന് ഒബാമന്‍ പോളിസിയെ തള്ളിക്കൊണ്ടണ്ടുള്ള ട്രംപിന്റെ പ്രസ്താവന സൂചന നല്‍കിക്കഴിഞ്ഞു. ക്യൂബയിലെ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ പോലും തിരിച്ചുവിളിക്കുന്ന നിലപാടിലാണിപ്പോള്‍ ട്രംപ്. ക്യൂബയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഭീഷണി.
വാഷിങ്ടണില്‍ നിന്ന് 17-ല്‍പരം ക്യൂബന്‍ നയതന്ത്ര പ്രതിനിധികളെ ട്രംപ് ഇപ്പോള്‍ മടക്കി അയച്ചിരിക്കുകയാണ്. ഇതെല്ലാം കാണിക്കുന്നത് ക്യൂബ-അമേരിക്ക ബന്ധത്തില്‍ വരാന്‍പോകുന്ന ഇടര്‍ച്ചകള്‍ തന്നെയാണ്. അമേരിക്കയുടെ നാഷനല്‍ സെക്യൂരിറ്റി ഉപദേശകനായ ജോണ്‍ ബോള്‍ട്ടണ്‍ ഈയടുത്ത് ക്യൂബയെ 'തിന്മയുടെ അച്ചുതണ്ടെണ്ടന്ന്' വിളിച്ച് അധിക്ഷേപിക്കുക പോലും ചെയ്തു.
ക്യൂബയിലെ അവികസനവും, തൊഴിലില്ലായ്മയും അവിടുത്തെ ജനതയെ പ്രകോപിപ്പിച്ച ഘടകങ്ങളാണ്. കാസ്‌ട്രോയില്‍ നിന്ന് അധികാരം യുവനിരയിലേക്ക് മാറണമെന്ന് അവിടുത്തുകാര്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഭരണംകൈയാളാന്‍ യുവനിരയും അധികാരസ്ഥാനത്ത് കാസ്‌ട്രോയും എന്ന നിലപാടിലായിരുന്നു അവര്‍. അധികാര തലപ്പത്തുള്ള അഴിച്ചുപണി രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന ചിന്തയായിരുന്നു ക്യൂബന്‍ ജനതയ്ക്ക് ഉണ്ടണ്ടായിരുന്നത്. 57കാരനായ മിഗ്വല്‍ ഡയസ് എന്‍ജിനീയറാണ്. പടുത്തുയര്‍ത്താനുള്ള അദ്ദേഹത്തിന്റെ കെല്‍പ് ക്യൂബന്‍ രാഷ്ട്ര നിര്‍മാണത്തില്‍ എത്രമാത്രം പ്രതിഫലിക്കുമെന്നത് കണ്ടണ്ടറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."