തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് എ.ഐ.എ.ഡി.എം.കെ നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പ്രവേശനം തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി 3.5 കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ ഷാഡോ പൊലിസ് പിടികൂടി.
അതിയന്നൂര്‍ എസ്.ബി.എസ് മന്‍സിലില്‍ ബഷീര്‍(41) നെയാണ് ഫോര്‍ട്ട് പൊലിസ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറേകോട്ട സുബാഷ് നഗറില്‍ ഗോഗുലത്തില്‍ ലക്ഷിന്‍ ദേവിന് തമിഴ്‌നാട് ചെന്നൈ എസ്.ആര്‍.എം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ഇയാള്‍ തട്ടിപ്പ് നടത്തി. ലക്ഷിന്റെ അമ്മ ഡോ.ഭാനുമതിയുടെ കൈയില്‍ നിന്ന് 58 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഈ വര്‍ഷം രണ്ടാം റാങ്ക് ജേതാവായ ലക്ഷിന്‍ ദേവിന് കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ അഡ്മിഷന് വേണ്ടിയാണ് പണം നല്‍കിയത്. കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബഷീര്‍ പണം തിരികെ നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന് പരാതി നല്‍കിയത്. ഷാഡോ പൊലിസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
എ.ഐ.എം.ഡി.എം.കെയുടെ കൊടിവച്ച ആഡംബര കാറില്‍ കറങ്ങി നടന്നതാണ് ഇയാള്‍ ആള്‍ക്കാരെ വലയില്‍ വീഴ്ത്തി വന്‍തുകകള്‍ കൈപ്പറ്റിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."