തൊഴില്‍ സുരക്ഷ: മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി
ന്യൂഡല്‍ഹി: തൊഴില്‍ രംഗത്തെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍, ഡല്‍ഹി യൂനിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് (ഡി.യു.ജെ), കേരള ന്യൂസ് പേപ്പേഴ്സ് എംപ്ലോയീസ് ഫെഡറേഷന്(കെ.എന്‍.ഇ.എഫ്) എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. ആര്.എസ്.എസിന്റെ മുഖപത്രം പാഞ്ചജന്യ പത്രാധിപര്‍ തരുണ്‍ വിജയ് ഉദ്ഘാടനം ചെയ്തു.
എം.പിമാരായ കെ.വി.തോമസ്, പി.കരുണാകരന്, എന്‍.കെ.പ്രേമചന്ദ്രന്, പി.കെ.ശ്രീമതി, എം.ബി.രാജേഷ്, റിച്ചാര്‍ഡ് ഹേ, പി.കെ.ബിജു, ജോസ്.കെ.മാണി, ഇന്നസെന്റ്, ബിനോയ് വിശ്വം, അഡ്വ.തമ്പാന് തോമസ്, കെ.യു.ഡബ്ല്യു.ജെ സംസംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി സി.നാരായണന്, ഡി.യു.ജെ പ്രസിഡന്റ് എം.കെ.പാണ്ഡെ, പി.കെ.രാജലക്ഷ്മി, കെ.എന്‍.ഇ.എഫ് പ്രസിഡന്റ് ഗോപന് നമ്പാട്ട്, കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി പ്രസിഡന്റ് പ്രശാന്ത് രഘുവംശം, സെക്രട്ടറി എം.പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."