HOME
DETAILS

ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലെ സമരം

  
backup
May 11 2018 | 19:05 PM

%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b4%b8%e0%b5%8d-%e0%b4%94%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b2%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8-4

 

കൊച്ചി: പറവൂര്‍ മൂത്തകുന്നത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിനു മുന്നില്‍ സമാധാനപരമായി ഒറ്റയാള്‍ സമരം നടത്തിയിരുന്ന അംഗപരിമിതനെ പൊലിസ് മര്‍ദിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. സ്റ്റുഡന്റ് പൊലിസ് കേഡറ്റായ മകന്റെ മുന്നിലിട്ട് പൊലിസ് ഇയാളെ മര്‍ദിക്കുന്ന വിഡിയോയുടെ പശ്ചാത്തലത്തിലാണ് കമ്മിഷന്‍ ഉത്തരവിറക്കിയത്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ക്ക് പിന്നിലുള്ള യാഥാര്‍ഥ്യം ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത പൊലിസുദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ പൊലിസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വിഡിയോ ദൃശ്യങ്ങള്‍ മനഃസാക്ഷിയെ നടുക്കുന്നതാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. സര്‍ക്കാര്‍ സ്ഥാപനത്തിനു മുന്നില്‍ സമാധാനപരമായി സമരം ചെയ്യാന്‍ സാധാരണകാര്‍ക്ക് അവകാശമില്ലേയെന്ന് കമ്മിഷന്‍ ചോദിച്ചു. അംഗപരിമിതന്‍ രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിച്ചതായി ദൃശ്യങ്ങളില്‍ നിന്നും മനസിലാവുന്നില്ല. നിയമം അറിയാവുന്ന മകന്‍ പൊലിസിന്റെ ചെയ്തികളിലെ നീതികേട് ചൂണ്ടികാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ വിദ്യാര്‍ഥിയുടെ വാദങ്ങള്‍ പൊലിസ് നിഷ്‌കരുണം തള്ളി. പൊലിസിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് വിദ്യാര്‍ഥി വിഷമിക്കുന്നതും ദ്യശ്യങ്ങളിലുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago