ഡോക്ടറുടെ പരിചരണവും മരുന്നുമില്ലാതെ യുവതിക്ക് വീട്ടില്‍ സുഖപ്രസവം
മണ്ണഞ്ചേരി:ഡോക്ടറുടെ നിര്‍ദേശമോ മരുന്നോ മാസംതോറുമുള്ള സ്‌കാനിങോ ഒന്നുമില്ലാതെ യുവതിക്ക് വീട്ടില്‍ സുഖ പ്രസവം. മണ്ണഞ്ചേരി ലൈല മന്‍സിലില്‍ സുധീര്‍ സുബൈറിന്റെ ഭാര്യ അമല്‍ ഫാത്തിമ അലി (24) ആണ് ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിക്കാതെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഹിജാമ അക്വു പഞ്ചര്‍ ചികിത്സയെ മാത്രം ആശ്രയിച്ച് ഗര്‍ഭകാലം കഴിച്ച് കൂട്ടിയ അമല്‍ ഫാത്തിമ ചൊവ്വാഴ്ച്ച പുലര്‍ച്ചേ രണ്ടരയോടെയാണ് പ്രസവിച്ചത്. 2.900 ഗ്രാം തൂക്കമുള്ള കുട്ടിയെ പരസഹായമില്ലാതെ പൊക്കിള്‍ കൊടി വേര്‍പ്പെടുത്തി പുറത്തെടുത്തതു സുധീര്‍ തന്നെയാണ്.
പൊന്നാട് തെരുവത്ത് വീട്ടില്‍ അലിലൈല ദമ്പതികളുടെ മകള്‍ അമല്‍ ഫാത്തിമയെ 2017 ജനുവരി എട്ടിനാണ് എം.ബി.എ ബിരുദധാരിയും ഹിജാമ തെറാപ്പിസ്റ്റും അക്വു പഞ്ചറിസ്റ്റുമായ സുധീര്‍ വിവാഹം ചെയ്തത്. ഗര്‍ഭം ധരിച്ച ആദ്യ മൂന്നു മാസങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തെ സമീപിച്ചെങ്കിലും മാസം തോറുമുള്ള സ്‌കാനിങ്ങും മറ്റും മാറി ചിന്തിക്കാന്‍ ഇരുവര്‍ക്കും പ്രേരണയായി. ആവശ്യത്തിന് മാത്രം ഭക്ഷണവും വെള്ളവുമാണ് ഗര്‍ഭാവസ്ഥയില്‍ അമല്‍ ഫാത്തിമ ഉപയോഗിച്ചത്.രാത്രി വൈകി ഭക്ഷണം കഴിച്ചിരുന്നില്ല.ഹെല്‍ത്ത് ഇസ്‌പെക്ടര്‍ കോഴ്‌സ് കഴിഞ്ഞ ബി.എസ്.സി കൗണ്‍സിലിങ് സൈകോളജിസ്റ്റായ അമല്‍ ഫാത്തിമക്ക് പ്രസവത്തിന് മുമ്പുവരെ വീട്ടുജോലികള്‍ മുറ തെറ്റാതെ നടത്തുന്നതിന് യാതൊരു തടസവും നേരിട്ടില്ല.
പ്രസവ സമയത്ത് സുധീര്‍ മാത്രമാണുണ്ടായിരുന്നത്. ദൈവത്തിലും പ്രവാചക വൈദ്യത്തിലുമുള്ള അജഞ്ചലമായ വിശ്വാസവും പ്രാര്‍ഥനയുമാണ് ഇത്തരത്തിലുള്ള തീരുമാനത്തിന് പ്രേരണയായതെന്ന് സുധീര്‍ പറഞ്ഞു.
യുവതി വീട്ടില്‍ പ്രസവിച്ചതറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ സഥലത്തെത്തി.മാതാവും കുഞ്ഞും പൂര്‍ണ സുഖമായിരിക്കുന്നതെന്ന് മനസിലാക്കിയാണ് അവര്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."