വിദ്യാര്‍ഥികളുടെ കൂട്ടതോല്‍വി: പ്രിന്‍സിപ്പലിനെതിരേ സര്‍വകലാശാല നടപടിക്ക് ശുപാര്‍ശ
പൂച്ചാക്കല്‍: വിദ്യാര്‍ഥികളുടെ കൂട്ടതോല്‍വിക്ക് കോളേജ് പ്രിന്‍സിപ്പലിനെതിരേ സര്‍വകലാശാല നടപടിക്ക് ശുപാര്‍ശ ചെയ്തു. ചേര്‍ത്തല എന്‍ എസ് എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി ജയശ്രീക്ക് എതിരേയാണ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് സര്‍വകലാശാലയുടെ അന്വേഷണസമിതി നടത്തിയ പരിശോധനയില്‍ പ്രിന്‍സിപ്പല്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതും നടപടിക്ക് ശുപാര്‍ശ നല്‍കിയതും.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പള്ളിപ്പുറം എന്‍ എസ് എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ:പി.ജയശ്രിയുടെ കൃത്യവിലോപം മൂലം പരീക്ഷയെ കാത്തിരുന്ന വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്തതും, തുടര്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത ഇല്ലാതാക്കിയതിനും കാരണമായത്.
സാധാരണ ഗതിയില്‍ പരീക്ഷാനന്തരം ഉത്തരകടലാസുകള്‍ മൂല്യനിര്‍ണയത്തിന് സര്‍വകലാശാലയ്ക്ക് അയക്കേണ്ടതാണ്. എന്നാല്‍ ഇതിനു പകരമായി ബി എസ് സി ബോട്ടണി വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പര്‍ സര്‍വകലാശാലയ്ക്ക് അയച്ചുകൊടുക്കാതെ ഒരു വര്‍ഷമായി അടച്ചിട്ട മുറിയില്‍ സൂക്ഷിച്ചിരുന്നു.
ഇതു മൂലം പല വിദ്യാര്‍ഥികളും പരീക്ഷാ ഫലം വന്നപ്പോള്‍ പരാജയപ്പെടുവാന്‍ കാരണമായി. നല്ല നിലയില്‍ പരീക്ഷ എഴുതിയിട്ടും പലരും തോല്‍ക്കുവാന്‍ ഇടയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൂല്യനിര്‍ണത്തിന് ഉത്തരകടലാസുകള്‍ സര്‍വകലാശാലയ്ക്ക് അയച്ചിട്ടില്ലായെന്ന വിവരം വിദ്യാര്‍ഥികള്‍ അറിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി നീങ്ങുമെന്നറിഞ്ഞ പ്രിന്‍സിപ്പല്‍ ഇവരുടെ രക്ഷകര്‍ത്താക്കളെ വിളിച്ച് മക്കളുടെ ഭാവി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതു വകവെക്കാതെ വിദ്യാര്‍ഥികളും, രക്ഷകര്‍ത്താക്കളും പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത പ്രിന്‍സിപ്പല്‍ നടപടി നേരിടേണ്ടി വരുന്നത്. കഴിഞ്ഞ 2017 ലും സമാന രീതിയിലുള്ള നടപടി കൊണ്ട് വിദ്യാര്‍ഥികള്‍ തോല്‍ക്കാനിടയായിരുന്നു.
അന്ന് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ രജിട്രേഷന്‍ പ്രിന്‍സിപ്പല്‍ ഗുരുതരമായി വീഴ്ച വരുത്തിയത്.
പൂര്‍ണമായി ഓണ്‍ലൈനില്‍ ക്രമീകരിച്ചിട്ടുള്ള പരീക്ഷാ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കണമെങ്കില്‍ അതാത് ട്യൂട്ടര്‍ വകുപ്പ് മേധാവി എന്നിവര്‍ പരിശോധിച്ച് പ്രിന്‍സിപ്പലിന് നല്‍കണം. ഇത് സര്‍വകലാശാലയ്ക്ക് പ്രിന്‍സിപ്പല്‍ നല്‍കണം ഇതാണ് നടപടിക്രമം.
ഇത് കഴിഞ്ഞ പ്രാവിശ്യത്തെപ്പോലെ ഇത്തവണയും പ്രിന്‍സിപ്പല്‍ ചെയ്യാത്തതാണ് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുവാന്‍ ഇടയായതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ച് രക്ഷകര്‍ത്താക്കളെയും - വിദ്യാര്‍ത്ഥികളുടെയും ഐക്യമുണ്ടാക്കി ശക്തമായ സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."