പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു
ചണ്ഡീഗഡ്: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു. പഞ്ചാബിന്റെ 26ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അമരീന്ദര്‍ സിങ്ങിന്റെ രണ്ടാമൂഴമാണിത്. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന മുന്‍ ബി.ജെ.പി എം.പിയും ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവും മന്ത്രി സഭയില്‍ അംഗമാണ്. സിദ്ദു ഉപമുഖ്യമന്ത്രിയാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.
സിദ്ദു അടക്കം 9 ക്യാബിനറ്റ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പഞ്ചാബ് ഗവര്‍ണര്‍ വി പി സിങ് ബാദ്നോര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും അടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചണ്ഡീഗഡ് രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
പഞ്ചാബില്‍ 117 സീറ്റുകളില്‍ 77 സീറ്റും നേടിയാണ് കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായത്. 2012ല്‍ 46 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 10 വര്‍ഷം മുമ്പ് കൈവിട്ട പഞ്ചാബിലെ ഭരണം മികച്ച മുന്നേറ്റത്തിലൂടെ തിരിച്ചുപിടിച്ച കോണ്‍ഗ്രസിന് ആശ്വാസ ജയം കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."