ജനവാസകേന്ദ്രത്തിലെ മദ്യശാലയ്‌ക്കെതരേ ജനകീയ സമരം ശക്തം
കരുനാഗപ്പള്ളി: ജനവാസകേന്ദ്രമായ തറയില് ജങ്ഷനില്‍ ആരംഭിക്കാനിരിക്കുന്ന വിദേശമദ്യശാലയ്‌ക്കെതിരേ ജനകീയ സമരം ശക്തം. പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗം കൂടുതലായി താമസിക്കുന്ന കറുകയില്‍ കോളനിയേയും രണ്ടുനേരം പൂജാദികര്‍മ്മങ്ങള്‍ നടത്തുന്ന ഗുരുദേവനേയും അവഗണിച്ച് ഗവണ്‍മെന്റിനെയും മേലുദ്യോഗസ്ഥരേയും തെറ്റിദ്ധരിപ്പിച്ച് കള്ള റിപ്പോര്‍ട്ടുനല്‍കിയ ബിവറേജ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി. ഉപവാസം സാസ്‌ക്കാരിക നായകന്‍ ഡോ. വള്ളിക്കാവ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
ഡോ.അംബേദ്ക്കറുടേയും അയ്യന്‍കാളിയുടേയും കൊച്ചുരാമന്റെയും അനുയായികള്‍ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന എക്‌സൈസ് ബിവറേജസ് ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.മുരളീധരന്‍, പി.സുശീലന്‍, കറുകയില്‍ ലത, ഡോളി എന്നിവര്‍ ഏകദിന ഉപവാസം നടത്തി. എം.കെ.വിജയഭാനു അധ്യക്ഷത വഹിച്ചു. ബോബന്‍ ജി നാഥ്, കൗണ്‍സിലര്‍മാരായ ബി.മോഹന്‍ദാസ്, ബി.ഉണ്ണികൃഷ്ണന്‍, ഷംസുദ്ദീന്‍, പി.ജി.സുരേഷ്ബാബു, ലാലി, അഡ്വ:ദീപക് അനന്ദന്‍, തോണ്ടലില്‍ വേണു, നെയ്താങ്ങില്‍ മുരളി, കെ.എം.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."