നിയമം ലംഘിക്കുന്ന വന്‍കിട ലോബികളുടെ വാഹനങ്ങള്‍ക്ക് സുഖസഞ്ചാരം
കൊല്ലം: നിയമലംഘനം നടത്തുന്ന വന്‍കിട ലോബികളുടെ ടിപ്പറുകളും ബസുകളും മറ്റ് വാഹനങ്ങളും തലങ്ങും വിലങ്ങും നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ സമയക്രമം പാലിക്കാതെ പായുമ്പോള്‍ ഇത്തരക്കാരെ കണ്ടില്ലെന്നു നടിക്കുകയാണ് ജില്ലയിലെ മോട്ടോര്‍വാഹനവകുപ്പും പൊലിസും.
ഉപജീവനത്തിനായി നിരത്തില്‍ ഇറങ്ങുന്ന ഓട്ടോറിക്ഷാ, പെട്ടിഓട്ടോ, ടാക്‌സികള്‍ തുടങ്ങിയ വാഹനങ്ങളെ വട്ടമിട്ടുപിടിച്ച് നിസാരകാര്യങ്ങള്‍ക്കുപോലും വന്‍തുക ഈടാക്കുകയാണ് ഉദ്യോഗസ്ഥരുടെ പതിവ്. വാഹനങ്ങള്‍ക്കുണ്ടാകുന്ന മെയിന്റനന്‍സിനുപുറമേ സാധാരണക്കാരായ വാഹനത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയാവുകയാണ് അനധികൃതമായ പരിശോധനകള്‍. രാവിലെയും വൈകിട്ടും സ്‌കൂള്‍-കോളജ് സമയങ്ങളില്‍ ഓടരുതെന്ന നിയമം പാലിക്കാത്തതും ടിപ്പറുകളിലും യാത്രാബസുകളിലും മറ്റ് വലിയ വാഹനങ്ങളിലും സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന നിയമലംഘനവും സ്ഥിരമായിരിക്കുകയാണ്.
യാത്രക്കാരെ കുത്തിനിറച്ച് പെര്‍മിറ്റോ വേണ്ട രേഖകളോ ഇല്ലാതെയും കൃത്യസമയം പാലിക്കാതെയും പൊതുനിരത്തിലൂടെ ചീറിപ്പായുന്ന സ്യകാര്യ ബസ് ലോബികളുടെ നിയമലംഘനത്തിന് നേരെയും അധികൃതര്‍ കണ്ണടയ്ക്കുകയാണ്.
അമിതഭാരം കയറ്റി ടിപ്പര്‍ലോറികള്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പോകുമ്പോഴും അധികൃതര്‍ക്ക് മൗനമാണ്. റോഡുകളുടെ സൈഡില്‍ മാറിനിന്ന് ചാടിവീണാണ് വാഹനങ്ങള്‍ പരിശോധിക്കുന്നത്. ഉപജീവനമാര്‍ഗത്തിനായി കൊണ്ടു നടക്കുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഓരോരോ കാരണങ്ങള്‍കാട്ടി പിഴ ഈടാക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി പൊലീസ് പ്രതികാരനടപടികളും നടത്തുന്നുണ്ട്. എന്നാല്‍ തടികള്‍ ഉള്‍പ്പെടെ രാത്രികാലങ്ങളില്‍ ഭാരപരിധി ലംഘിക്കുന്ന ചരക്ക് ലോറികള്‍ക്കെതിരെയും നടപടിയെടുക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."