വാലില്ലാപ്പുഴ-തോട്ടുമുക്കം റോഡിലെ കലുങ്ക് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന്
മുക്കം: തോട്ടുമുക്കം പ്രദേശത്തുകാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള പ്രധാന റോഡായ വാലില്ലാപുഴ-തോട്ടുമുക്കം റോഡില്‍ ഗതാഗതം തടസപ്പെടുത്തി കലുങ്കുകള്‍ പൊളിച്ചു പണിയാനുള്ള ജില്ലാ പഞ്ചായത്തിന്റെ നീക്കം നിര്‍ത്തിവയ്ക്കണമെന്ന് സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.
കുഴിനക്കിപാറ പാലം പണി നടക്കുന്നതിനാല്‍ ആ വഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ബദല്‍ മാര്‍ഗമായി ബസ് സര്‍വിസുകള്‍ വാലില്ലാപുഴ വഴിയാണ് തിരിച്ചു വിട്ടിരുന്നത്.
ആ റോഡിലുള്ള കലുങ്കുകള്‍ പൊളിച്ച് റോഡ് ഗതാഗതം തടസപ്പെടുത്തിയാല്‍ ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് അടക്കമുള്ള ബസ് സര്‍വിസുകള്‍ നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതമാകും.ഇത് ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കും. അതിനാല്‍ നിലവിലെ പാലം പണി തീരുന്നതുവരെ കലുങ്ക് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് തോട്ടു മുക്കത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ.സി നാടികുട്ടി അധ്യക്ഷനായി. ജോണി ഇടശ്ശേരി (സി.പി.എം), വി.കെ അബു (സി.പി.ഐ), ഹനീഫ തിരൂനിലത്ത് (മുസ്ലീം ലീഗ്), ടി.വി മാത്യു ( കേരള കോണ്‍ഗ്രസ് മാണി ), ഒ.എ. ബെന്നി (വ്യാപാരി വ്യവസായി ഏകോപനസമിതി), സത്യന് ചൂരകായി (ബി.ജെ.പി) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."