നിര്‍ധന കുടുംബത്തിനു വീടൊരുക്കി നീണ്ടകരയിലെ ക്ലാസിക് യുവജന കൂട്ടായ്മ
തുറവൂര്‍: നിര്‍ധന കുടുംബത്തിനു വീടു നല്കി നീണ്ടകരയിലെ ക്ലാസിക് യുവജന കൂട്ടായ്മ മാതൃകയാകുന്നു. എഴുപുന്ന പഞ്ചായത്ത് 15 -ാം വാര്‍ഡില്‍ സിസിലി(65)യ്ക്കാണ് ഇരുപത്തിമൂന്നു യുവാക്കള്‍ അടങ്ങുന്ന കൂട്ടായ്മയാണു വീടൊരുക്കുന്നത്.
സിസിലിയും വികലാംഗയും അവിവാഹിതയുമായ മകള്‍ മേരി(42)യും കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ ചോര്‍ന്നൊലിക്കുന്ന ചായ്പിലായിരുന്നു കഴിഞ്ഞിരുന്നത്. മഴയും കാറ്റും ശക്തമാകുമ്പോള്‍ ഇതിനുള്ളില്‍ അന്തിയുറങ്ങാന്‍ കഴിയാതെ അയല്‍വീടുകളിലെ വരാന്തകളിലാണ് രാത്രി കാലങ്ങള്‍ ചെലവഴിച്ചിരുന്നത്. ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ യുവാക്കളുടെ കൂട്ടായ്മ അമ്മയ്ക്കും മകള്‍ക്കും സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങിയത്.
സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും കെട്ടിട നിര്‍മാണ തൊഴിലാളികളായതിനാല്‍ വീടിന്റെ നിര്‍മ്മാണം മാസങ്ങള്‍ കൊണ്ട് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ക്ലാസിക് കൂട്ടായ്മയിലെ യുവാക്കള്‍ സ്വരൂപിച്ച തുകയും സുമനസുകളുടെ സഹായവും ഒത്തു ചേര്‍ന്നപ്പോള്‍ സിസിലിയുടേയും മകളുടേയും വീടെന്ന സ്വപ്നത്തിന് സാക്ഷാത്ക്കാരമായി. കല്ലുകെട്ട്, തേപ്പ്, കോണ്‍ക്രീറ്റ് തുടങ്ങിയ ജോലികളെല്ലാം യുവാക്കള്‍ തന്നെയാണ് നിര്‍വഹിച്ചത്. ഒരു ബെഡ്റൂം, അടുക്കള, ഹാള്‍ എന്നിവ ഉള്‍പ്പടെ 450 സ്ക്വയര്‍ ഫീറ്റുള്ള വീടാണ് നിര്മ്മ്#ിച്ചത്. പണി പൂര്‍ത്തിയാകുമ്പോള്‍ മൂന്നര ലക്ഷം രൂപയോളം ചെലവു പ്രതീക്ഷിക്കുന്നതെന്ന് ക്ലാസിക് ഭാരവാഹികള്‍ പറഞ്ഞു.
വാതിലിന്റേയും പെയിന്റിങ് ജോലികളുമാണ് അവശേഷിക്കുന്നത്.പീലിങ് തൊഴിലാളിയായ സിസിലി ശാരീരികമായ അവശതകള്‍ മൂലം ജോലിക്കു പോകാനകാത്ത സ്ഥിതിയിലാണ്. മേരി പീലിഗ് ഷെഡില്‍ പോയാണ് നിത്യവൃത്തി കഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."