കാര്‍ഷിക ഉത്പാദനം കുറയുന്നത് പഠനവിധേയമാക്കണം: ജി. വേണുഗോപാല്‍
ആലപ്പുഴ: കേരളത്തില്‍ കൃഷി ഭൂമി കുറയുന്നതും കാര്‍ഷിക ഉല്‍പ്പാദനം കുറയുന്നതും ഗൗരവത്തോടെ പഠനവിധേയമാക്കേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. കാര്‍ഷിക സ്ഥിതിവിവരകണക്കുകള്‍ തയാറാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ 10-ാമത് കാര്‍ഷിക സെന്‍സസ് സംബന്ധിച്ച് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍, ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ എന്നിവര്‍ക്കായി ആലപ്പുഴയില്‍ സംഘടിപ്പിച്ച പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികരംഗത്ത് വേണ്ടത്ര പുരോഗതി കൈവരിക്കാനായിട്ടില്ല. കൃഷിഭൂമി അതിനല്ലാത്ത ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുകയാണ്. ഇത്തരം കാര്യങ്ങളിലെല്ലാം ആശയ വ്യക്തത കൊണ്ടുവരാന്‍ കാര്‍ഷിക സെന്‍സസ് കൊണ്ടുകഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലൈയിലാണ് കാര്‍ഷിക സെന്‍സസ് ജില്ലയില്‍ ആരംഭിക്കുക. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ഇന്‍വസ്റ്റിഗേറ്ററായിരിക്കും പൊതുജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനായി വീടുകളില്‍ എത്തുക. ഓരോ പഞ്ചായത്തിലും പ്രത്യേക വാര്‍ഡുകള്‍ തെരഞ്ഞെടുത്ത് അവിടെയായിരിക്കും വിവരശേഖരണം. ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉറപ്പാക്കുമെന്ന് ജി.വേണുഗോപാല്‍ പറഞ്ഞു. എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ശ്രീകുമാര്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ്.സത്യപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസര്‍ എസ്. ഉഷ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, സ്റ്റാറ്റിസ്റ്റിക്‌സ് അഡീഷണല്‍ ജില്ലാ ഓഫീസര്‍ കെ. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഡിവിഷന്‍വാര്‍ഡുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് കൃഷി ഭൂമിയുടെ പൂര്‍ണ വിവരങ്ങള്‍, ഭൂ വിനിയോഗം, ഉടമസ്ഥത, കാര്‍ഷിക വിളകളുടെ വിതരണം, ജലസേചനം, വളം-കീടനാശിനി ഉപയോഗം, കാര്‍ഷിക ഉപകരണങ്ങള്‍, കന്നുകാലികള്‍ എന്നിവ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."